ഡാൻസ് അറിയില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തി; കളിയാക്കിയവർക്ക് മുന്നിൽ ‘ഡെലുലു’വായി റിയയുടെ മാസ് മറുപടി!

Wait 5 sec.

സർവം മായ’ എന്ന ചിത്രത്തിലെ ‘ഡെലുലു’വായി മലയാളി മനസ്സുകളിൽ ഇടം പിടിച്ച താരം റിയ ഷിബു താൻ നേരിട്ട അവഗണനകളെക്കുറിച്ചും പിന്നിട്ട കഠിനമായ വഴികളെക്കുറിച്ചും സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ മനസ്സ് തുറന്നു. മത്സരങ്ങളിൽ പരാജയപ്പെടുന്നവർ നിരാശരാകരുതെന്നും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോകണമെന്നും താരം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.“ഡാൻസ് അറിയില്ലെന്ന് പറഞ്ഞ് പലരും എന്നെ കളിയാക്കിയിരുന്നു. ഒരുപാട് തിരസ്കാരങ്ങൾ നേരിട്ട കാലമായിരുന്നു അത്. അന്ന് ആ വാക്കുകൾ വിശ്വസിച്ച് ഞാൻ പിന്മാറിയിരുന്നെങ്കിൽ ഇന്ന് നിങ്ങൾ ആഘോഷിക്കുന്ന ഈ ഡെലുലു ഉണ്ടാകുമായിരുന്നില്ല,” റിയ പറഞ്ഞു. ആത്മവിശ്വാസം തകർന്ന നിമിഷങ്ങളിൽ പതറാതെ നിന്നതാണ് തന്നെ ഏഷ്യയിലെ ഏറ്റവും വലിയ ഈ കലാമാമാങ്കത്തിന്റെ വേദിയിൽ എത്തിച്ചതെന്ന് താരം കൂട്ടിച്ചേർത്തു.ALSO READ : ആദ്യദിനം തീപാറും കളക്ഷൻ, പിന്നെ വിവാദക്കാറ്റ്: ‘പരാശക്തി’ ബോക്സ് ഓഫീസിൽ തളരുന്നോ?“എന്റെ പേര് റിയ എന്നാണ്, എങ്കിലും നിങ്ങൾ എന്നെ ഡെലുലു എന്ന് വിളിക്കുന്നത് കേൾക്കാൻ എനിക്കിഷ്ടമാണ്, അത് ക്യൂട്ടാണ്,” എന്ന് റിയ പറഞ്ഞപ്പോൾ സദസ്സിൽ നിന്നും വലിയ കൈയടിയാണ് ഉയർന്നത്. മന്ത്രിമാർക്കൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ഇതിന് അവസരമൊരുക്കിയ സർവം മായ സിനിമയുടെ അണിയറപ്രവർത്തകർക്ക് നന്ദി പറയുന്നതായും റിയ വ്യക്തമാക്കി.കലോത്സവത്തിൽ പങ്കെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്ന് ആത്മവിശ്വാസമില്ലാത്തതിനാൽ അതിന് കഴിഞ്ഞില്ലെന്ന് റിയ വെളിപ്പെടുത്തി. “കല എന്ന് പറയുന്നത് ഒരു മത്സരം മാത്രമല്ല, അതൊരു വികാരമാണ്. ജയിച്ചാലും തോറ്റാലും നിങ്ങൾ ഇതിൽ പങ്കെടുത്തു എന്നതും നിങ്ങളിൽ തന്നെ വിശ്വസിച്ചു എന്നതുമാണ് ഏറ്റവും വലിയ സമ്മാനം,” എന്ന് താരം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.The post ഡാൻസ് അറിയില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തി; കളിയാക്കിയവർക്ക് മുന്നിൽ ‘ഡെലുലു’വായി റിയയുടെ മാസ് മറുപടി! appeared first on Kairali News | Kairali News Live.