സംസ്ഥാനത്ത് ആഭ്യന്തര വിമാന സർവീസ് ഉപയോ​ഗിച്ചുള്ള ആ​ദ്യ അവയവ മാറ്റം; പതിനേഴുകാരിയുടെ കിഡിണിയുമായി കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്നെത്തുന്നു

Wait 5 sec.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പതിനേഴുകാരിയുടെ അവയവം പറന്നെത്തുന്നു.കണ്ണൂരിൽ മരിച്ച 17 വയസ്സുകാരിയുടെ കിഡ്ണിയാണ് തിരുവനന്തപുരത്തെത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്ന രോഗിക്കാണ് കിഡ്ണി എത്തിക്കുന്നത്.ഇൻഡിഗോ വിമാനത്തിലാണ് അവയവം തീവനന്തപുരത്തേക്ക് എത്തിക്കുന്നത്. പ്രൈവറ്റ് എയർവേസിൽ എത്തിച്ച് നടത്തുന്ന ആദ്യ അവയവ മാറ്റം കൂടിയാണ് ഇത്. കണ്ണൂരിൽ നിന്നും രാവിലെ 8.45 ന് വിമാനം പുറപ്പെട്ടു. 11 മണിയോടെയാണ് അവയവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുക.Also read; അയോന ജീവിക്കും മറ്റുള്ളവരിലൂടെ; സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർത്ഥിനി മരിച്ചു, അവയവങ്ങൾ ദാനം ചെയ്യും17 കാരിയായ അയോന മോൺസൺന്റെ അവയവമാണ് ദാനം ചെയ്യുന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് അയോന മരിച്ചത്. തിങ്കളാഴ്ച സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയ അയോന ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. തിരുവനന്തപുരത്ത് എത്തിച്ചതിന് ശേഷമാണ് അവയവ മാറ്റവുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങൾ അറിയിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.The post സംസ്ഥാനത്ത് ആഭ്യന്തര വിമാന സർവീസ് ഉപയോ​ഗിച്ചുള്ള ആ​ദ്യ അവയവ മാറ്റം; പതിനേഴുകാരിയുടെ കിഡിണിയുമായി കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്നെത്തുന്നു appeared first on Kairali News | Kairali News Live.