സൗദിയിൽ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കം പ്രചരിപ്പിച്ച രണ്ട് പേർ പിടിയിലായി. ജിദ്ദ സെക്യൂരിറ്റി പട്രോൾ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.ദൈവനിന്ദാപരമായ പരാമർശം നടത്തിയ ഒരാളെയും, അത് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച രണ്ടാമനെയുമാണ് അറസ്റ്റ് ചെയ്തത്.പൊതുസമാധാനത്തിനും വിശ്വാസങ്ങൾക്കും വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചതിനാണ് ഇവർക്കെതിരെ നടപടിയെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.അറസ്റ്റിലായവരുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ സൗദി പബ്ലിക് സെക്യൂരിറ്റി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവിട്ടു.രാജ്യത്തെ നിയമവ്യവസ്ഥയെയും പൊതുക്രമത്തെയും ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശനമായ നിരീക്ഷണം തുടരുമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.സൗദി അറേബ്യയിൽ മതവിശ്വാസങ്ങളെയോ ദൈവത്തെയോ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾക്കും വീഡിയോകൾക്കും കടുത്ത ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്.ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് വലിയ തുക പിഴയായും ദീർഘകാല തടവുശിക്ഷയായും ലഭിക്കാൻ സാധ്യതയുണ്ട്.The post സൗദിയിൽ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ appeared first on Arabian Malayali.