മൂന്നാം ബലാത്സം​ഗക്കേസിൽ രാ​ഹുൽ മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടിപ്പിനായിഅന്വേഷണ സംഘം

Wait 5 sec.

മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടുപ്പ് നടത്താൻ എസ്ഐടി. തിരുവല്ലയിലെ ഹോട്ടലിലാണ് ആദ്യ തെളിവെടുപ്പ് നടക്കുന്നത്. ഇതിനായി അതിരാവിലെ തന്നെ പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും എസ്ഐടി ​രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലേക്ക് പുറപ്പെട്ടു.രാവിലെ 6.30 ഓടെ ഹോട്ടലിൽ എത്തിച്ചു. പുലർച്ചെ മറ്റാരേയും അറിയിക്കാതെയാണ് അന്വേഷണ സംഘം രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് പുറപ്പെട്ടത്. പ്രതിഷേധങ്ങളും മറ്റും ഒഴിവാക്കാനാണ് പുലർച്ചെ തന്നെ തെളിവെടുപ്പിന് പുറപ്പെട്ടതെന്നാണ് വിവരം. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സം​ഗം ചെയ്യപ്പെട്ട ഹോട്ടലിലാണ് ആദ്യ തെളിവെടുപ്പ് നടത്തുന്നത്.Also read; അന്വേഷണവുമായി സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ ; ഡിജിറ്റൽ ഉപകരണങ്ങളുടെ പാസ്‌വേഡ് കൈമാറാൻ വിസമ്മതംഇന്നലെ കോടതിയിലും വഴിയുലുട നീളവുമായി വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയിരുന്നത്. ഡിവെഎഫ്ഐ യുടേയും മറ്റ് യുവജന വിദ്യാർത്ഥി സംഘടനകളുടേയും നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു.The post മൂന്നാം ബലാത്സം​ഗക്കേസിൽ രാ​ഹുൽ മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടിപ്പിനായി അന്വേഷണ സംഘം appeared first on Kairali News | Kairali News Live.