മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടുപ്പ് നടത്താൻ എസ്ഐടി. തിരുവല്ലയിലെ ഹോട്ടലിലാണ് ആദ്യ തെളിവെടുപ്പ് നടക്കുന്നത്. ഇതിനായി അതിരാവിലെ തന്നെ പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും എസ്ഐടി രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലേക്ക് പുറപ്പെട്ടു.രാവിലെ 6.30 ഓടെ ഹോട്ടലിൽ എത്തിച്ചു. പുലർച്ചെ മറ്റാരേയും അറിയിക്കാതെയാണ് അന്വേഷണ സംഘം രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് പുറപ്പെട്ടത്. പ്രതിഷേധങ്ങളും മറ്റും ഒഴിവാക്കാനാണ് പുലർച്ചെ തന്നെ തെളിവെടുപ്പിന് പുറപ്പെട്ടതെന്നാണ് വിവരം. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട ഹോട്ടലിലാണ് ആദ്യ തെളിവെടുപ്പ് നടത്തുന്നത്.Also read; അന്വേഷണവുമായി സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ ; ഡിജിറ്റൽ ഉപകരണങ്ങളുടെ പാസ്വേഡ് കൈമാറാൻ വിസമ്മതംഇന്നലെ കോടതിയിലും വഴിയുലുട നീളവുമായി വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയിരുന്നത്. ഡിവെഎഫ്ഐ യുടേയും മറ്റ് യുവജന വിദ്യാർത്ഥി സംഘടനകളുടേയും നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു.The post മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ആദ്യ തെളിവെടിപ്പിനായി അന്വേഷണ സംഘം appeared first on Kairali News | Kairali News Live.