പരുക്കേറ്റ ഫാഫ് ഡു പ്ലെസിസ് എസ്എ20യിൽ നിന്ന് പുറത്ത്

Wait 5 sec.

ജോർബർഗ് സൂപ്പർ കിങ്‌സ് നായകൻ ഫാഫ് ഡു പ്ലെസിസ് എസ്എ 20 യുടെ ഈ സീസണിലെ മത്സരങ്ങളിൽ നിന്ന് പരുക്ക് മൂലം ഒഴിവാക്കിയതായി ടീം പ്രഖ്യാപിച്ചു. “ഫാഫ് ഡു പ്ലെസിസ് വലത് ലിഗമെന്റ് പിളർച്ച മൂലം സീസണിൽ നിന്ന് പുറത്തായി. ശസ്ത്രക്രിയക്ക് എല്ലാ ആശംസകളും.” എന്ന് ജോർബർഗ് സൂപ്പർ കിങ്‌സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.41–വയസ്സായ താരം തുടർച്ചയായി മൂന്നു അർധസെഞ്ചുറികൾ നേടി സീസണിൽ മികച്ച ഫോമിലായിരുന്നു. നേരത്തെ 2025 ലെ ഐ പി എൽ സീസണിലും താരത്തിന് പരുക്ക് മൂലം ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. ഇതിനിടെ പരുക്ക് മൂലം പിഎസ്എൽ–ൽ ഫാഫ് കളിക്കാനുള്ള പദ്ധതിയും അവതാളത്തിൽ ആയിക്കഴിഞ്ഞു. ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള വിശ്രമത്തിനുമായി എത്ര നാൾ വേണ്ടിവരുമെന്നതിനെ പറ്റിയും നമുക്ക് വ്യക്തതയില്ല.മുൻ ദക്ഷിണാഫ്രിക്കൻ നായകൻ കൂടിയായിരുന്ന ഡു പ്ലെസിസ് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ എണ്ണം പറഞ്ഞ കളിക്കാരൻ ആണ്. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് , റോയൽ ചലഞ്ചർസ് ബെംഗളൂരു ,എന്നെ പ്രമുഖ ടീമുകൾക്ക് വേണ്ടി പാടണിഞ്ഞിട്ടുള്ള താരം ഏതാനും മാസങ്ങൾക്ക് മുൻപ് ഐ പി എല്ലിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.The post പരുക്കേറ്റ ഫാഫ് ഡു പ്ലെസിസ് എസ്എ20യിൽ നിന്ന് പുറത്ത് appeared first on Kairali News | Kairali News Live.