ആലുവയിൽ വൻ ലഹരിവേട്ട: 50 ഗ്രാം MDMA-യുമായി മൂവാറ്റുപുഴ സ്വദേശി പിടിയിൽ

Wait 5 sec.

ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായി മൂവാറ്റുപുഴ സ്വദേശിയായ 21-കാരനെ പോലീസ് പിടികൂടി. മൂവാറ്റുപുഴ സ്വദേശി ബിലാലാണ് പിടിയിലായത്.രഹസ്യവിവരത്തെത്തുടർന്ന് ആലുവ പറവൂർ കവലയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന വോൾവോ ബസ്സിലെ യാത്രക്കാരനായിരുന്നു ബിലാൽ. ബാഗിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.ALSO READ : കെ.എം. മാണിക്ക് സ്മാരകം: വെള്ളയമ്പലത്ത് 25 സെന്റ് ഭൂമി അനുവദിക്കാൻ മന്ത്രിസഭാ തീരുമാനംഇന്ന് വടകര നഗരമധ്യത്തിൽ റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. വടകര സഹകരണ ആശുപത്രിക്ക് സമീപം കാടുപിടിച്ചു കിടക്കുന്ന പറമ്പിലാണ് കഞ്ചാവ് തൈ വളരുന്നതായി ശ്രദ്ധയിൽപ്പെട്ടത്.റോഡരികിൽ സംശയാസ്പദമായ രീതിയിൽ ഒരു ചെടി നിൽക്കുന്നത് കണ്ട പരിസരവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വടകര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചു. പോലീസ് ചെടി കസ്റ്റഡിയിലെടുത്തു.The post ആലുവയിൽ വൻ ലഹരിവേട്ട: 50 ഗ്രാം MDMA-യുമായി മൂവാറ്റുപുഴ സ്വദേശി പിടിയിൽ appeared first on Kairali News | Kairali News Live.