പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തിയ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.ലഹരി കേസിൽ കോടതിയിൽ അടയ്ക്കാൻ എന്ന പേരിൽ 10000 രൂപ ആവശ്യപ്പെട്ടു എന്നാണ് പരാതി.കഞ്ചാവ് പിടികൂടിയ കേസിൽ കോടതിയിൽ അടയ്ക്കാൻ എന്ന പേരിൽ പ്രതികളിൽ നിന്ന് 10000 രൂപ ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഷൻഡ് ചെയ്തത്.ALSO READ : ആലുവയിൽ വൻ ലഹരിവേട്ട: 50 ഗ്രാം MDMA-യുമായി മൂവാറ്റുപുഴ സ്വദേശി പിടിയിൽഅറസ്റ്റിലായ അതിഥി തൊഴിലാളിയുടെ തൊഴിലുടമയാണ് ഇത് സംബന്ധിച്ച് വിജിലൻസിൽ പരാതി നൽകിയത്. അന്വേഷണത്തെ തുടർന്ന് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.അച്ചടക്കലംഖനം നടത്തിയതായും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായും അന്വേഷണം സംഘം കണ്ടെത്തി.പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, പ്രവന്റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി.വി ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. .ഒന്നിലധികം കേസുകളിൽ ഇവർ പണപ്പിരിവ് നടത്തിയെന്നും വിവരമുണ്ട്The post കോടതിയിൽ അടയ്ക്കാനെന്ന പേരിൽ 10,000 രൂപ വാങ്ങി; പെരുമ്പാവൂരിൽ എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും സസ്പെൻഷൻ appeared first on Kairali News | Kairali News Live.