സമൂഹം ഇത്തരക്കാരെ ബോയ്കോട്ട് ചെയ്യണം; രാജിവയ്ക്കണമോ എന്നത് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണ്, ​രാ​ഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച് സ്പീക്കർ എഎൻ ഷംസീർ

Wait 5 sec.

​രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികൾ ഉയർന്നുണ്ടെന്നും രാജി വയ്ക്കണമോ എന്ന് തീരുമാനിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിലാണെന്നും സ്പീക്കർ എഎൻ ഷംസീർ. സഭയ്ക്കകത്തുള്ള സാമാജികർ പരാതി നൽകിയാൽ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറുമെന്നും പുറത്തുനിന്ന് വരുന്ന പരാതികളിൽ നടപടി എടുക്കാൻ സാധിക്കില്ലെന്നും സ്പീക്കർ പറഞ്ഞു.മുൻകാല അനുഭവം ഇങ്ങനെയൊരു വിഷയത്തിൽ ഇല്ല. അതുകൊണ്ട് തന്നെ സൂക്ഷിച്ച് തീരുമാനമെടുക്കേണ്ടതാണിത്. മുൻകാലത്ത് ഇത്തരത്തിലുള്ള പരാതി ഒരു എം എൽ എയ്ക്ക് എതിരെ ഉയർന്നിട്ടില്ല.ഇത്തരം വിഷയങ്ങൾ സഭയുടെ അന്തസ്സിന് കളങ്കം വരുത്തിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. ഒരു കോട്ടയിലെ ഒരു മാങ്ങ കെട്ടതാണെന്ന് കരുതി മുഴുവൻ മാങ്ങയും കെട്ടതാകില്ല.Also read; ബജറ്റ് ജനുവരി 29 ന്; പതിനഞ്ചാമത് കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം ജനുവരി 20 മുതൽ: സ്പീക്കർ എഎൻ ഷംസീർആദ്യം സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കണം. ഇതിമനെപ്പറ്റി ചിന്തിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. ജാമ്യം ലഭിച്ചാൽ സഭയിൽ എത്തിണമോ എന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടിയാണ്. സമൂഹം ഇത്തരക്കാരെ ബോയ്ക്കോട്ട് ചെയ്യാൻ തീരുമാനിക്കണമെന്നും എംഎൽഎ സ്ഥാനം രാജിവയ്ക്കണമോ എന്നത് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണെന്നും സ്പീക്കർ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.The post സമൂഹം ഇത്തരക്കാരെ ബോയ്കോട്ട് ചെയ്യണം; രാജിവയ്ക്കണമോ എന്നത് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണ്, ​രാ​ഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച് സ്പീക്കർ എഎൻ ഷംസീർ appeared first on Kairali News | Kairali News Live.