കെ എം മാണി സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Wait 5 sec.

തിരുവനന്തപുരം |  കെഎം മാണി സാമൂഹിക പഠനകേന്ദ്രത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭൂമി മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. പാട്ടുത്തുക പ്രതിവര്‍ഷം 100 രൂപയാണ്. കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണി വിട്ടേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ഭൂമി അനുവദിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.ആറ് വര്‍ഷം കഴിഞ്ഞിട്ടും ഇടത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കെഎം മാണി സ്മാരകം യാഥാര്‍ഥ്യമാകാത്തത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിട്ടും പാര്‍ട്ടി നേതാവിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഉചിതമായ പദ്ധതി നടപ്പാക്കിയില്ലെന്നും അത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് നേരെയുള്ള വിമര്‍ശനമായി ഉയരുകയും ചെയ്തിരുന്നു. മുന്‍ ധനമന്ത്രി കെഎംമാണിക്കു പാലായില്‍ സ്മാരകമന്ദിരം നിര്‍മിക്കുന്നതിന് അദ്ദേഹത്തിന്റെ പേരിലുളള ഫൗണ്ടേഷന് അഞ്ചു കോടി രൂപ അനുവദിച്ചു കൊണ്ട് 2020- 21 ലെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയിരുന്നു. പഠന കേന്ദ്രം തുടങ്ങാനായിരുന്നു തുക നീക്കിവെച്ചത്. 2020 ഫെബ്രുവരി ഏഴിന് തോമസ് ഐസക്ക് അവതരിപ്പിച്ച ശേഷം പിന്നീട് ആറ് ബജറ്റുകള്‍ കൂടി നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും പദ്ധതി കടലാസില്‍ മാത്രമായി ഒതുങ്ങിയിരുന്നു