കണ്ണൂരില്‍ രാസലഹരിയുമായി യുവതി പിടിയില്‍; മറ്റൊരു ലഹരിക്കേസില്‍ ഗോവന്‍ ജയില്‍ നിന്നും ഇറങ്ങിയത് രണ്ട് മാസം മുമ്പ്

Wait 5 sec.

കണ്ണൂര്‍ |  പാപ്പിനിശ്ശേരിയില്‍ രാസലഹരിയുമായി യുവതി പിടിയില്‍. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന(32)യെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്.ജയിലില്‍ നിന്നും ഇറങ്ങിയ ശേഷവും യുവതി ലഹരി വില്‍പനയില്‍ സജീവമായെന്ന് എക്‌സൈസ് അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പനയും ഉപയോഗവും വര്‍ധിക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയത്. പിടിയിലായ യുവതിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.