ശബരിമല സ്വർണ മോഷണക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സഭ

Wait 5 sec.

ശബരിമല സ്വർണ മോഷണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില ഭാരത തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ഉന്നതരെ സംരക്ഷിക്കാൻ ശ്രമമുണ്ടെന്നുമാണ് ആരോപണം.കേസിന് അന്തർ സംസ്ഥാന–അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും തന്ത്രി സഭ ആവശ്യപ്പെട്ടു. കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും; അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് എസ്‌ഐടി സമർപ്പിക്കും.The post ശബരിമല സ്വർണ മോഷണക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സഭ appeared first on ഇവാർത്ത | Evartha.