പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ രംഗത്തെത്തി. വർഗീയവിരുദ്ധനായി അഭിനയിക്കുകയാണ് സതീശനെന്നും, പറവൂരിൽ വിജയിക്കാൻ ആർഎസ്എസിന്റെ സഹായം തേടിയ വ്യക്തിയാണ് അദ്ദേഹം എന്നുമാണ് ആരോപണം. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മതമൗലികവാദികളുമായി സഖ്യം പുലർത്തുന്ന ഒരാൾ എങ്ങനെ വർഗീയവിരുദ്ധനാകുമെന്ന ചോദ്യം വിജയരാഘവൻ ഉന്നയിച്ചു.മതമൗലികവാദികളുമായുള്ള സഖ്യം വർഗീയത പ്രസംഗിക്കുന്ന കെ.എം. ഷാജിയെ ചേർത്തുപിടിക്കുകയും ഇസ്ലാമിക മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കുകയും ചെയ്യുന്ന സതീശൻ എങ്ങനെയാണ് വർഗീയവിരുദ്ധനാവുന്നതെന്ന് വിജയരാഘവൻ ചോദിച്ചു.കോൺഗ്രസ് തന്നെ രണ്ട് വട്ടം നിരോധിച്ച ജമാഅത്തെ ഇസ്ലാമിക്ക് ‘മതരാഷ്ട്രവാദികളല്ല’ എന്ന് സർട്ടിഫിക്കറ്റ് നൽകുന്നത് സതീശനാണെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.The post മതമൗലികവാദികളുമായി സഖ്യം പുലർത്തുന്ന ഒരാൾ എങ്ങനെ വർഗീയവിരുദ്ധനാകും: എ വിജയരാഘവൻ appeared first on ഇവാർത്ത | Evartha.