അമേരിക്കയിലെ വെർജീനിയയിൽ മയക്കുമരുന്ന് കടത്തും ലൈംഗികവ്യാപാരവും നടത്തിയ കേസിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യം നടത്തിയ ഒരു മോട്ടലിൽ ഫെഡറൽ ഏജൻസി നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റുണ്ടായത്.52 വയസ്സുള്ള കോശ ശർമയും 55 വയസ്സുള്ള തരുണ്‍ ശർമയും തങ്ങളുടെ ഉടമസ്ഥതയിലുള്ള റെഡ് കാർപെറ്റ് ഇൻ എന്ന മോട്ടലിന്റെ മൂന്നാം നില മയക്കുമരുന്ന് വിൽപ്പനക്കും ലൈംഗികവൃത്തിക്കുമായി ഉപയോഗിച്ചുവെന്നതാണ് കുറ്റം. മറ്റുള്ള അതിഥികളെ താഴത്തെ നിലകളിൽ പാർപ്പിച്ചതിലും അന്വേഷണം നടത്തുന്നുണ്ട്.Also read : ചിലിയിൽ കാട്ടുതീ; 18 പേർ കൊല്ലപ്പെട്ടു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർകോടതി രേഖകൾ പ്രകാരം, 2023 മെയ് മുതൽ മാ അല്ലെങ്കിൽ മാമ കെ എന്നറിയപ്പെടുന്ന കോശ ശർമയും പോപ്പ് അല്ലെങ്കിൽ പാ എന്നറിയപ്പെടുന്ന തരുണ്‍ ശർമയും കോശ എൽഎൽസി എന്ന കമ്പനിയുടെ പേരിൽ റെഡ് കാർപെറ്റ് ഇൻ എന്ന മോട്ടൽ ലീസിനെടുത്ത് നടത്തിവരികയായിരുന്നു.ഇരുവരും മോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിയമവിരുദ്ധപ്രവർത്തികൾ നടത്താൻ അനുമതി നൽകി ലാഭവിഹിതം കൈപ്പറ്റിയെന്നതാണ് കേസിൽ പറയുന്നത്. ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ വരുന്നവരെയും പെൺകുട്ടികളെ തേടി എത്തുന്നവരെയും കോശ ശർമ മോട്ടലിന്റെ മൂന്നാം നിലയിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. പോലീസ് റെയ്ഡിനായി എത്തിയാൽ പലപ്പോഴും ഉദ്യോഗസ്ഥരെ മുറികളിൽ പ്രവേശിപ്പിക്കാതിരിക്കാൻ അവർ ഇടപെടുകയും ചെയ്തിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.The post വെർജീനിയയിൽ സെക്സ്- ലഹരിത്തട്ടിപ്പ് റാക്കറ്റ് കേസിൽ ഇന്ത്യൻ ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.