“മുസ്ലീം-ഹിന്ദു വിരുദ്ധ ചാപ്പ കുത്തൽ അത് കോൺ​ഗ്രസിന്റെ കൈയ്യിൽ വച്ചാൽ മതി” വി കെ സനോജ്

Wait 5 sec.

കേരളത്തിൽ ഇപ്പോൾ മുസ്ലീം ലീ​ഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐ യുടെയും വർഗ്ഗീയതയ്ക്ക് സംസാരിക്കുന്നവർ മുസ്ലീം വിരുദ്ധർ ആണെന്ന് പേര് ചാർത്തപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇനി അത് ബി ജെ പി യുടെയും ആർ എസ് എസിൻ്റെയുംയും വർ​ഗീയതയ്ക്ക് എതിരെയാണ് സംസാരിക്കുന്നതെങ്കിൽ അവർ ഹിന്ദു വിരുദ്ധരുമാകും. ഈ പ്രവണതയ്ക്കെതിരെയുള്ള ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സെക്രട്ടറി വി കെ സനോജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണിപ്പോൾ ചർച്ചയാകുന്നത്. കേരളത്തിന്റെ സാമൂഹികഘടനയെ ദുർബലപ്പെടുത്തി വർഗീയതയ്ക്ക് വളരാൻ അനുയോജ്യമായ മണ്ണായി മാറ്റുക എന്ന ജമാഅത്തെ ഇസ്‌ലാമിയുടെയും ആർ എസ് എസിന്റെയും അജണ്ട മുസ്ലിം ലീഗും കോൺഗ്രസും ബിജെപിയും വഴി നടപ്പിലാക്കാൻ ശ്രമിക്കുന്നുമുണ്ട്. മതനിരപേക്ഷയ്ക്ക് വേണ്ടി ഇനിയും ശബ്ദമുയർത്തുമെന്ന് പ്രഖ്യാപിക്കുന്ന വി കെ സനോജിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.Also read : ഒടുവില്‍ സമ്മതിച്ചു: ‘ക‍ഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എൻഎസ്എസ് ആസ്ഥാനത്ത് പോയി, സന്ദര്‍ശനം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതിനാല്‍’; വി ഡി സതീശൻമുസ്ലീം ലീഗിൻ്റെയും ജമാ അത്തെ- എസ്ഡിപിഐ യുടെയും വർഗ്ഗീയത തുറന്ന് കാട്ടിയാൽ മുസ്ലീം വിരുദ്ധ ചാപ്പയും ബി ജെ പി യുടെയും ആർ എസ് എസിൻ്റെയും വർഗ്ഗീയത തുറന്ന് കാട്ടിയാൽ ഹിന്ദു വിരുദ്ധ ചാപ്പയും. അത് കൈയ്യിൽ വച്ചാൽ മതി മത നിരപേക്ഷതയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പ്രസ്ഥാനത്തെ തകർക്കാനുള്ള കനഗോലു നരേഷൻ ബിൽഡിംഗ് ജീവൻ കൊടുത്തും പ്രതിരോധിക്കുംThe post “മുസ്ലീം-ഹിന്ദു വിരുദ്ധ ചാപ്പ കുത്തൽ അത് കോൺ​ഗ്രസിന്റെ കൈയ്യിൽ വച്ചാൽ മതി” വി കെ സനോജ് appeared first on Kairali News | Kairali News Live.