തങ്ങളുടെ കൂട്ടുകാരിയുടെ സങ്കടത്തിൽ സർക്കാർ ഒപ്പം നിന്നതിൽ ആദരവ് പ്രകടിപ്പിച്ച് പടന്ന എം.ആർ.വി.എച്ച്.എസിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ. ഒരൊറ്റ മനസ്സോടെ അവർ ചേർന്ന് നിന്ന് രൂപപ്പെടുത്തിയ ‘നന്ദി’ എന്ന വാക്ക് സോഷ്യൽ മീഡിയയിലും ഇതിനോടകം തരംഗമായിക്കഴിഞ്ഞു.സിയയുടെ കണ്ണീരൊപ്പാൻ സർക്കാർ കാണിച്ച ആ വലിയ മനസ്സിന് പടന്ന നൽകുന്ന സ്നേഹോപഹാരമാണിത് എന്ന് അധ്യാപകരും നാട്ടുകാരും ഒരേസ്വരത്തിൽ വ്യക്തമാക്കി.“എന്റെ ശരീരം വേദനകൊണ്ട് ഉരുകുകയാണ്, പക്ഷേ എനിക്ക് മത്സരിക്കണം…” അസുഖബാധിതയായി കിടപ്പിലായ പടന്നയിലെ സിയ ഫാത്തിമ എന്ന പത്താം ക്ലാസ്സുകാരി വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച ആ കത്ത് വെറുതെയായില്ല. 64 വർഷത്തെ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിക്ക് ഓൺലൈനായി മത്സരിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാരിന്, മൈതാനത്ത് ഒന്നിച്ചുനിന്ന് ‘നന്ദി’ അക്ഷരങ്ങളായി കുറിച്ച് മറുപടി നൽകിയിരിക്കുകയാണ് പടന്നയിലെ വിദ്യാർത്ഥികൾ.ALSO READ : “എവിടെ തിരിഞ്ഞുനോക്കിയാലും കിഫ്ബി!”; 50,000 കോടി ലക്ഷ്യമിട്ടു, നടപ്പിലാക്കിയത് 90,000 കോടിയുടെ വികസനം : മുഖ്യമന്ത്രികാസർകോട് പടന്ന എം.ആർ.വി.എച്ച് എസിലെ വിദ്യാർത്ഥിനിയായ സിയ ഫാത്തിമ ‘വാസ്കുലൈറ്റിസ്’ എന്ന ഗുരുതരമായ രക്തക്കുഴൽ രോഗബാധയെത്തുടർന്ന് ചികിത്സയിലാണ്. വേദനയുടെ കഠിനമായ ദിനങ്ങളിലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിങ്ങിൽ പങ്കെടുക്കണമെന്ന സിയയുടെ ആഗ്രഹം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഏറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്രത്യേക ഇടപെടലിലൂടെ വീട്ടിലിരുന്ന് ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാൻ സിയയ്ക്ക് അവസരം ലഭിച്ചു. കലോത്സവ വേദിയിൽ നേരിട്ടെത്താൻ കഴിയാതിരുന്നിട്ടും ആത്മവിശ്വാസത്തോടെ സിയ വരച്ച ചിത്രത്തിന് ‘എ’ ഗ്രേഡും ലഭിച്ചു.The post സിയ ഫാത്തിമയെ ചേർത്തുപിടിച്ച സർക്കാരിന് പടന്ന പടന്ന എം ആർവിഎച്ച് എസിന്റെ നന്ദി appeared first on Kairali News | Kairali News Live.