ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സോഷ്യൽമീഡിയയിലൂടെ ദൃശ്യം പങ്കുവെച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തത്തിൽ നാട്ടുകാർ ഒന്നാകെ പ്രതിഷേധത്തിൽ. മരിച്ച ദീപകിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് നല്ലത് മാത്രം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ദീപക്, ലൈംഗികാധിക്രമം നടത്തിയെന്ന് യുവതി വീഡിയോ വഴി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂർ പയ്യന്നൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയതെന്ന് യുവതി സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് വീഡിയോ വൈറലായി. ഇതിനുശേഷം ദീപക് കടുത്ത മാനസിക പ്രയാസം അനുഭവിച്ചതായി വീട്ടുകാരും സുഹൃത്തുകളും പറഞ്ഞു. വിഷയത്തിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാരും.ALSO READ : ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ യുവാവ് ജീവനൊടുക്കിഎന്നാൽ പരാതിയിൽ ഉറച്ചു നിൽക്കുകയാണ് യുവതി. ബസ്സിലെ മറ്റൊരു യാത്രക്കാർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമാണ് യുവതി പറയുന്നത്. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജീവനക്കാരനായിരുന്നു മരിച്ച ദീപക്. വീട്ടിൽ മാതാപിതാക്കളുടെ കൂടെയാണ് താമസം. അച്ചടക്കത്തോടെ ജീവിതം നയിച്ച വ്യക്തിയായിരുന്നു മരിച്ച ദീപക്കെന്ന് നാട്ടുകാർ ഒരുപോലെ പറയുന്നു.The post ദീപക് നിരപരാധിയെന്ന് നാട്;യുവാവിന്റെ ആത്മഹത്യയിൽ പ്രതിഷേധം പുകയുന്നു appeared first on Kairali News | Kairali News Live.