മൊറോക്കോയെ വീഴ്ത്തി സെനഗൽ; ആഫ്രിക്ക കപ്പ് സ്വന്തമാക്കി ‘ടെറംഗ ലയൺസ്’

Wait 5 sec.

റഫറിയുടെ വിവാദ തീരുമാനങ്ങളും താരങ്ങൾ മൈതാനം വിട്ടുനടക്കാനുള്ള നീക്കവും ഉൾപ്പെടെ നിറഞ്ഞുനിന്ന നാടകീയ ഫൈനലിൽ മൊറോക്കോയെ കീഴടക്കി സെനഗൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കിരീടം സ്വന്തമാക്കി. റബാത്തിൽ നടന്ന കലാശപ്പോരിൽ അധികസമയത്തിന്റെ നാലാം മിനിറ്റിൽ പാപെ ഗേയേ നേടിയ ദീർഘദൂര ഗോളാണ് സെനഗലിന് ചരിത്ര വിജയം സമ്മാനിച്ചത്.90ആം മിനിറ്റിൽ സെനഗൽ ലീഡ് നേടിയെന്ന് കരുതിയെങ്കിലും, കോർണറിനിടെയുണ്ടായ ഫൗളിന്റെ പേരിൽ റഫറി ജീൻ ജാക്‌സ് എൻഗാംബോ എൻഡാല ഗോൾ നിഷേധിച്ചു. അബ്‌ദുലായെ സെക്ക് മൊറോക്കോ താരം അഷ്റഫ് ഹക്കിമിയെ കൈകൊണ്ട് തടഞ്ഞുവെന്ന വിലയിരുത്തലാണ് നിർണായകമായത്. ഇതിന് പിന്നാലെ, മറ്റൊരു കോർണറിനിടയിൽ എൽ ഹാജി മലിക് ദിയൂഫ് ബ്രാഹിം ഡിയാസിനെ വീഴ്ത്തിയെന്ന സംഭവത്തിൽ വിഎആർ പരിശോധനയ്ക്കുശേഷം മൊറോക്കോക്ക് പെനാൽറ്റി അനുവദിച്ചു.ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് സെനഗൽ പരിശീലകൻ പാപെ തിയാവ് താരങ്ങളോട് മൈതാനം വിട്ടുനടക്കാൻ ആവശ്യപ്പെട്ടു. ഭൂരിഭാഗം താരങ്ങളും ഡ്രസ്സിങ് റൂമിലേക്കു നീങ്ങിയെങ്കിലും ക്യാപ്റ്റൻ സാദിയോ മാനെ മൈതാനത്ത് തുടരുകയും പിന്നീട് സഹതാരങ്ങളെ തിരിച്ചുവിളിക്കുകയും ചെയ്തു.Also Read: തോൽവിയിലും പ്രതീക്ഷയായി ഉയർന്ന് ഹർഷിത് റാണപെനാൽറ്റി എടുക്കാനെത്തിയ ബ്രാഹിം ഡിയാസിന്റെ ‘പനങ്ക’ ശ്രമം സെനഗൽ ഗോളി എഡ്വാർഡ് മെൻഡി രക്ഷപ്പെടുത്തി. പിന്നാലെ ആരംഭിച്ച അധികസമയത്തിൽ സെനഗലിന്റെ വേഗമേറിയ നീക്കം പാപെ ഗേയെയിലൂടെ ഗോളിൽ കലാശിച്ചു. യാസിൻ ബൂനുവിനെ അമ്പരപ്പിച്ച ആ ഷോട്ട് മത്സരത്തിലെ നിർണായക നിമിഷമായി.അവസാന നിമിഷങ്ങളിൽ മൊറോക്കോ ശക്തമായി തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും, ക്രോസ്ബാർ തട്ടി പന്ത് മടങ്ങുകയും മികച്ച അവസരങ്ങൾ നഷ്ടമാവുകയും ചെയ്തു.The post മൊറോക്കോയെ വീഴ്ത്തി സെനഗൽ; ആഫ്രിക്ക കപ്പ് സ്വന്തമാക്കി ‘ടെറംഗ ലയൺസ്’ appeared first on Kairali News | Kairali News Live.