ശബരിമല സ്വര്‍ണ്ണക്കൊള്ള; മൂന്ന് സംസ്ഥാനങ്ങളിലായി 21 ഇടത്ത് ഇ ഡി റെയ്ഡ്

Wait 5 sec.

കൊച്ചി |  ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .പ്രതികളുടെ വീടുകളില്‍ ഉള്‍പ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന. കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, എ പത്മകുമാര്‍, എന്‍ വാസു, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാര്‍ട് ക്രിയേഷന്‍സ് ഓഫീസിലും പരിശോധന തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡിന്റെ ഓഫീസിലും റെയ്ഡ് നടക്കുന്നുവെന്നാണ് വിവരം കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകിട്ടാന്‍ ഇഡി നീക്കം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കാരേറ്റിലെ വീട്ടിലാണ് പരിശോധനക്കായി ഇ ഡി എത്തിയത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പരിശോധന നടത്തുന്നുണ്ടെന്ന്. ഇന്ന് രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്.എന്‍ വാസുവിന്റെ വീട്ടിലും ദേവസ്വം ആസ്ഥാനത്തും ഇഡി പരിശോധന നടത്തുന്നുണ്ട്. ഇഡി അന്വേഷണത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ രേഖകളടക്കം പരിശോധിക്കാന്‍ ഇഡി തീരുമാനിച്ചിരിക്കുന്നത്. പ്രതികളുടെ സാമ്പത്തിക വിവരങ്ങളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കൊച്ചി, കോഴിക്കോട് , ബാംഗ്ലൂര്‍, ചെന്നൈ യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ പരിശോധനയില്‍ സംസ്ഥാനത്തിന് പുറത്തു നിന്നുമുള്ള ഉദ്യോഗസ്ഥരും എത്തി.സന്നിധാനത്ത് എസ്‌ഐടി പരിശോധന നടത്താനിരിക്കെയാണ് പ്രതികളുടെ വീടുകളിലടക്കം ഇഡി പരിശോധന നടത്തുന്നതത്.