രണ്ടാം പിണറായി സർക്കാരിന്റെ 15-ാം നിയമസഭയിലെ 16 സമ്മേളനം ഇന്ന് തുടങ്ങും . കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപനത്തേോടെയാണ് സമ്മേളനം തുടങ്ങുക. നയപ്രഖ്യാപനത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ വികസനവും പദ്ധതികളും ഇനി ഏത് രീതിയിലാകും മുന്നോട്ട് പോകുക എന്നുൾപ്പെടെയുള്ള കാര്യങ്ങളാകും അവതരിപ്പിക്കുക. 29-ന് രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാലൻ അവതരിപ്പിക്കും. ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യും. ഡി കെ മുരളി എംഎൽഎ നൽകിയ പരാതി പരിഗണിക്കാനുളള സാഹചര്യവും നിലവിലുണ്ട്. ഇന്ന് രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.The post 15-ാം നിയമ സഭാസമ്മേളനം ഇന്ന് നയപ്രഖ്യാപനത്തോടെ തുടങ്ങും appeared first on Kairali News | Kairali News Live.