കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

Wait 5 sec.

കാസര്‍കോട്  | കാസര്‍കോട് പൊയ്‌നാച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേര്‍ക്ക് പരുക്കേറ്റു.വയനാട്ടില്‍ വിനോദയാത്ര പോയി മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബിഎംഡബ്ല്യൂ കാര്‍ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്ത് എത്തിച്ചത്.എന്നാല്‍ അപ്പോഴേക്കും രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു