എനിക്കൊരു ദുശീലമുണ്ട്, ഞാൻ എല്ലായിപ്പോഴും സന്തോഷിക്കാൻ ശ്രമിക്കാറുണ്ടെന്ന് ഭാവന; ‘എനിക്ക് നടത്തേണ്ടി വരുന്നത് നിശബ്ദമായ പോരാട്ടം’

Wait 5 sec.

മലയാളത്തിൻ്റെ പ്രിയ നടി ഭാവന തൻ്റെ തൊണ്ണൂറാമത് ചിത്രത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ഇറങ്ങാനിരിക്കുന്നത് ഭാവനയുടെ 90 ആം ചിത്രമാണ്. അതിൻ്റെ സന്തോഷങ്ങൾ പങ്കു വച്ചാണ് ഭാവന രം​ഗത്ത് വന്നത്. അതിനിടെയാണ് തനിക്കൊരു ദുശീലമുണ്ടെന്നും എല്ലായിപ്പോഴും സന്തോഷിക്കാൻ ശ്രമിക്കുകയെന്നതാണതെന്നും നടി പറഞ്ഞത്. തൻ്റെ വികാരങ്ങൾ ഒറ്റ വാക്കിൽ പറയുക എന്നത് ബുദ്ധിമുട്ടാണെന്നും പലവികാരങ്ങളിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും നടി പറയുന്നു.ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കില്ല. ചില ദിനങ്ങളിൽ ഓക്കെ ആകാൻ ശ്രമിക്കുമെന്നും ഭാവന പറയുന്നു. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നതെന്നും നടി പറയുന്നു. ‘എല്ലായിപ്പോഴും ചിരിച്ച്, സന്തോഷത്തോടെ കാണപ്പെടണം എന്നൊരു ചിന്ത മനസിന്റെ അടിത്തട്ടിലുണ്ട്. പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോഴും കാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ സന്തോഷിക്കാന്‍ ഞാന്‍ എക്‌സ്ട്രാ എഫേര്‍ട്ടിടും. എനിക്ക് അത് ചെയ്യാന്‍ ആഗ്രഹമില്ല. പക്ഷെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഒന്നര മാസം ഞാന്‍ എന്റെ സേഫ്റ്റി ബബിളിനുള്ളിലായിരുന്നു. പുറത്ത് വരാന്‍ തയ്യാറായിരുന്നില്ല. ആളുകളെ കാണാന്‍ തയ്യാറായിരുന്നില്ല. കുടുംബത്തേയും അടുത്ത സുഹൃത്തുക്കളേയും മാത്രമായിരുന്നു കണ്ടിരുന്നത്. അവര്‍ എന്നെ ജഡ്ജ് ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു’, എന്നതാണ് ഭാവനയുടെ വാക്കുകൾ.Also read; “ആ നടത്തം എന്നിലേക്ക് തന്നെയായിരുന്നു”; കാടിന്റെ മൗനത്തിൽ സ്വയം തിരഞ്ഞ് സിത്താര, വൈറലായിവീഡിയോ !ഇനി ഇറങ്ങാനിരിക്കുന്ന ചിത്രമായ അനോമിയിലെ കഥാപാത്രത്തിന് അതേ സമയം മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. റീഇൻട്രൊഡ്യൂസിങ് ഭാവന എന്ന ക്യാപ്ഷനോടെയാണ് നടിയുടെ കഥാപാത്രമായ സാറ ഫിലിപ്പിനെ അണിയറ പ്രവർത്തകർ വീഡിയോയിലൂടെ അവതരിപ്പിച്ചത്. ഇതാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.The post എനിക്കൊരു ദുശീലമുണ്ട്, ഞാൻ എല്ലായിപ്പോഴും സന്തോഷിക്കാൻ ശ്രമിക്കാറുണ്ടെന്ന് ഭാവന; ‘എനിക്ക് നടത്തേണ്ടി വരുന്നത് നിശബ്ദമായ പോരാട്ടം’ appeared first on Kairali News | Kairali News Live.