ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ കളിക്കളത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. കാൽ മുട്ടിനേറ്റ പരുക്കിനെത്തുടർന്ന് സൈന ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ട് വർഷത്തോളം ചികിത്സ തേടിയിട്ടും പരുക്കിൽ നിന്നും മോചിതയാകാൻ കഴിയാത്തതിനാലാണ് വിരമിക്കൽ എന്നും താരം പറഞ്ഞു. ഇനി കളിക്കളത്തിലേയ്ക്ക് തിരികെ വരാൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പുള്ളതായി തോന്നുന്നില്ല. എന്റെതായ സമയത്ത് കളത്തിലേക്ക് വന്നു. എന്റെതായ സമയത്ത് അവസാനിപ്പിക്കുന്നു. അതുകൊണ്ട് പ്രത്യേക പ്രഖ്യാപനം വേണമെന്ന് തേന്നുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു.ഒരു പോഡ്കാസ്റ്റിലൂടെയാണ് സൈന ഈ കാര്യം തുറന്ന് പറഞ്ഞത്. ആർത്രൈറ്റിസ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്.ഈ പരുക്കുമായി ഇനി മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മാതാപിതാക്കളെയും പരിശീലകനെയും അറിയിച്ചതായും സൈന പറഞ്ഞു. 2012-ലെ ലണ്ടൻ ഒളിപിക്സിൽ സൈന ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയിരുന്നു.The post ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ വിരമിച്ചു appeared first on Kairali News | Kairali News Live.