15-ാം നിയമ സഭാസമ്മേളനം ഇന്ന് നയപ്രഖ്യാപനത്തോടെ തുടങ്ങും

Wait 5 sec.

രണ്ടാം പിണറായി സർക്കാരിന്റെ 15-ാം നിയമസഭയിലെ 16 സമ്മേളനം ഇന്ന് തുടങ്ങും . കേരള ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപനത്തേോടെയാണ് സമ്മേളനം തുടങ്ങുക. നയപ്രഖ്യാപനത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ വികസനവും പദ്ധതികളും ഇനി ഏത് രീതിയിലാകും മുന്നോട്ട് പോകുക എന്നുൾപ്പെടെയുള്ള കാര്യങ്ങളാകും അവതരിപ്പിക്കുക. 29-ന് രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാലൻ അവതരിപ്പിക്കും. ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യും. ഡി കെ മുരളി എംഎൽഎ നൽകിയ പരാതി പരി​ഗണിക്കാനുളള സാഹചര്യവും നിലവിലുണ്ട്. ഇന്ന് രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.The post 15-ാം നിയമ സഭാസമ്മേളനം ഇന്ന് നയപ്രഖ്യാപനത്തോടെ തുടങ്ങും appeared first on Kairali News | Kairali News Live.