ഇനി സ്വർണം പിടിച്ചാൽ കിട്ടില്ല; വിലയിൽ വീണ്ടും വർധനവ്

Wait 5 sec.

സ്വർണമെന്നത് ഒരിക്കലും പിറകോട്ട് പോകാത്ത് മൂല്യമുള്ള ഒരു സമ്പത്താണെന്നത് സാമ്പത്തീക വിദ​ഗ്ദരുൾപ്പെടെ സാക്ഷ്യപ്പെടുത്തിയ കാര്യമാണ്. മറ്റൊരു രീതിയിൽ ചിന്തിക്കുമ്പോൾ പ്രത്യേകിച്ച് മലയാളിക്ക് സ്വർണമെന്നത് ഒരുപാട് ഓർമകളുടേയും സ്വപ്നങ്ങളുടേയും ഭാ​ഗം കൂടിയാണ്. മിക്ക മലയാളിയെ സംബന്ധിച്ചും സുന്ദരമായ നിമിഷങ്ങളിൽ സ്വർണം അണിയുകയെന്നത് കാലങ്ങളായി തുടർന്ന് വരുന്ന ശീലവുമാണ്. എന്നാൽ സ്വർണ വിലയിൽ ഇന്ന് ഉണ്ടായിരിക്കുന്നത് വലിയ വർധനവാണ്. ഈ മാസത്തെ ഏറ്റവും വലിയ വിലയിലേക്കാണ് ഇന്നെത്തിയിരിക്കുന്നത്.2026 ലെ ആദ്യമാസം അവസാനിക്കാനിരിക്കെ സ്വർണ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ജനങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഇന്നലെ 107240 രൂപയായിരുന്നു ഇന്നലെത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 13405 രൂപയാണ് ഇന്നലത്തെ ഒരു ​ഗ്രാമിൻ്റെ വില. എന്നാൽ ഇന്ന് അതിൽ നിന്നും മാറ്റമുണ്ടായിട്ടുണ്ട്. 1,08,000 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണ വില. 13,500 രൂപയാണ് ഒരു ​ഗ്രാമിൻ്റെ വില. ജനുവരി ഒന്നനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അത് 99,040 രൂപയായിരുന്നു.Also read; നോര്‍ക്ക റൂട്ട്സ് – പ്രവാസി ബിസിനസ് കണക്ട് ഫെബ്രുവരിയിൽ പാലക്കാട് നടക്കും; ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് അവസരംആ​ഗോള വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയിലെ മാറ്റങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മാസം അവസാനിക്കാൻ പത്ത് ദിവസം മാത്രം ബാക്കിയിരിക്കെ എങ്ങനെയാകും ഇനി മുന്നോട്ടുള്ള പോക്കെന്നും വിപണി ആകാംഷയോടെയാണ് വീക്ഷിക്കുന്നത്.The post ഇനി സ്വർണം പിടിച്ചാൽ കിട്ടില്ല; വിലയിൽ വീണ്ടും വർധനവ് appeared first on Kairali News | Kairali News Live.