ലഖ്നൗവിൽ 14-കാരി സ്വന്തം വീട്ടിൽ നിന്ന് കവർന്നത് 25 ലക്ഷം രൂപയോളം വില വരുന്ന ആഭരണങ്ങൾ

Wait 5 sec.

ലഖ്നൗവിലെ സൈരാപൂരിൽ സ്വന്തം വീട്ടിൽ നിന്ന് 14-കാരി കവർന്നത് 25ലക്ഷത്തോളം വില വരുന്ന ആഭരണങ്ങൾ. സഹപാഠിയുടെ ഭിഷണിയിലാണ് പെൺകുട്ടി കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കൗമാരക്കാരനായ സഹപാഠി അടുത്ത് കൂടി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൽ കൈക്കലാക്കുകയും ചെയ്തിരുന്നു. ഈ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെക്കൊണ്ട് മോഷണം ചെയ്യിപ്പിച്ചതെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. സ്വർണപ്പണിക്കാരനും പാത്ര വ്യാപാരിയുമായ പെൺകുട്ടിയുടെ പിതാവ് വിവാഹം നടത്താൻ വച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.The post ലഖ്നൗവിൽ 14-കാരി സ്വന്തം വീട്ടിൽ നിന്ന് കവർന്നത് 25 ലക്ഷം രൂപയോളം വില വരുന്ന ആഭരണങ്ങൾ appeared first on Kairali News | Kairali News Live.