സ്വർണമെന്നത് ഒരിക്കലും പിറകോട്ട് പോകാത്ത് മൂല്യമുള്ള ഒരു സമ്പത്താണെന്നത് സാമ്പത്തീക വിദഗ്ദരുൾപ്പെടെ സാക്ഷ്യപ്പെടുത്തിയ കാര്യമാണ്. മറ്റൊരു രീതിയിൽ ചിന്തിക്കുമ്പോൾ പ്രത്യേകിച്ച് മലയാളിക്ക് സ്വർണമെന്നത് ഒരുപാട് ഓർമകളുടേയും സ്വപ്നങ്ങളുടേയും ഭാഗം കൂടിയാണ്. മിക്ക മലയാളിയെ സംബന്ധിച്ചും സുന്ദരമായ നിമിഷങ്ങളിൽ സ്വർണം അണിയുകയെന്നത് കാലങ്ങളായി തുടർന്ന് വരുന്ന ശീലവുമാണ്. എന്നാൽ സ്വർണ വിലയിൽ ഇന്ന് ഉണ്ടായിരിക്കുന്നത് വലിയ വർധനവാണ്. ഈ മാസത്തെ ഏറ്റവും വലിയ വിലയിലേക്കാണ് ഇന്നെത്തിയിരിക്കുന്നത്.2026 ലെ ആദ്യമാസം അവസാനിക്കാനിരിക്കെ സ്വർണ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ജനങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഇന്നലെ 107240 രൂപയായിരുന്നു ഇന്നലെത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 13405 രൂപയാണ് ഇന്നലത്തെ ഒരു ഗ്രാമിൻ്റെ വില. എന്നാൽ ഇന്ന് അതിൽ നിന്നും മാറ്റമുണ്ടായിട്ടുണ്ട്. 1,08,000 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണ വില. 13,500 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. ജനുവരി ഒന്നനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അത് 99,040 രൂപയായിരുന്നു.Also read; നോര്‍ക്ക റൂട്ട്സ് – പ്രവാസി ബിസിനസ് കണക്ട് ഫെബ്രുവരിയിൽ പാലക്കാട് നടക്കും; ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് അവസരംആഗോള വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയിലെ മാറ്റങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മാസം അവസാനിക്കാൻ പത്ത് ദിവസം മാത്രം ബാക്കിയിരിക്കെ എങ്ങനെയാകും ഇനി മുന്നോട്ടുള്ള പോക്കെന്നും വിപണി ആകാംഷയോടെയാണ് വീക്ഷിക്കുന്നത്.The post ഇനി സ്വർണം പിടിച്ചാൽ കിട്ടില്ല; വിലയിൽ വീണ്ടും വർധനവ് appeared first on Kairali News | Kairali News Live.