വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി ) വിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ അവസാന പന്തിൽ സ്വന്തമാക്കിയ വിജയവും , തുടർന്ന് വാരിയേഴ്സിനെ തകർത്ത് നേടിയ ഏകപക്ഷീയ വിജയവും ആർസിബിയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. നിലവിൽ ആർസിബിയുടെ ഏറ്റവും വലിയ കരുത്ത് അവരുടെ ബൗളിംഗ് നിരയാണ് . പുതിയതായി ടീമിലെത്തിയ ഇംഗ്ലീഷ് പേസർ ലോറൻ ബെൽ 3.75 എന്ന മികച്ച ഇക്കോണമി നിരക്കിലാണ് പന്തെറിയുന്നത്. ടൂർണമെന്റിൽ ഇതുവരെ നാല് റൺസിന് താഴെ ഇക്കോണമിയുള്ള ഏക ബൗളറാണ് ബെൽ. നാദിൻ ഡി ക്ലർക്ക് ആറ് വിക്കറ്റുകളോടെ മികച്ച പിന്തുണ നൽകുന്നു.ബാറ്റിംഗിൽ ഗ്രേസ് ഹാരിസും സ്മൃതി മന്ദാനയും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ആർസിബിയ്ക്ക് മികച്ച തുടക്കങ്ങൾ സമ്മാനിച്ചു. അവസാന ഓവറുകളിൽ ഡി ക്ലർക്കിന്റെ ഓർമിക്കപ്പെടുന്ന ഇന്നിംഗ്സും ടീമിനു രക്ഷയായി. മധ്യനിര ഇനിയും പൂർണമായി ഫോമിലെത്തിയിട്ടില്ലെങ്കിലും ടീമിന്റെ ആത്മവിശ്വാസം കുറയുന്നില്ല.Also Read: പടക്കുതിരയായി മോഖഡെ; കർണാടകയുടെ കിരീടസ്വപ്നങ്ങൾ തകർത്ത് വിദർഭ ഫൈനലിലേക്ക്!അതേസമയം, ഗുജറാത്ത് ജയന്റ്സും ടൂർണമെന്റ് രണ്ട് ജയങ്ങളോടെ ആണ് തുടങ്ങിയത് . സോഫി ഡിവൈൻ, ആഷ് ഗാർഡ്നർ, ജോർജിയ വെയർഹാം എന്നിവരുടെ മികച്ച പ്രകടനങ്ങളും അനുഷ്ക ശർമയുടെ തിളക്കവും ടീമിന് കരുത്തായി. എന്നാൽ ബൗളർമാരുടെ ഉയർന്ന ഇക്കോണമി നിരക്ക് ഗുജറാത്തിന് ആശങ്കയുണർത്തുന്ന ഘടകമാണ്. നവി മുംബൈയിലെ ഡി.വൈ. പാട്ടിൽ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30ന് നടക്കുന്ന ഈ മത്സരം ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരിക്കുമെന്നുറപ്പ്. ഡ്യൂ നിലനിൽക്കുന്നതിനാൽ ടോസ് ജയിക്കുന്ന ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.The post വനിതാ പ്രീമിയർ ലീഗ്: തേരോട്ടം തുടരാൻ ബെംഗളൂരു; പിടിച്ചുകെട്ടാൻ ഗുജറാത്ത് appeared first on Kairali News | Kairali News Live.