രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ മൂന്നാമത്തെ യുവതിയെ അധിക്ഷേപിച്ച് കെഎസ്‌യു നേതാവ്. കെഎസ്‌യു നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡൻ്റ് അഭിജിത്ത് നെടുമങ്ങാടാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയത്.ഫെനി നൈനാൻ നേരത്തെ പങ്കുവെച്ച വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തിയാണ് യുവതിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രചരണം നടക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിക്കൂട്ടിലായ കേസിൽ പരാതി നൽകിയ യുവതിക്കെതിരെ സൈബർ ഇടങ്ങളിൽ വ്യാപകമായ രീതിയിൽ കോൺഗ്രസ് അനുകൂല ഹാൻഡിലുകളിൽ നിന്നും സൈബർ അറ്റാക്ക് നടക്കുന്നുണ്ട്.ALSO READ : ‘മിസ്കാരേജ് ഉണ്ടായത് രാഹുൽ നൽകിയ ട്രോമ മൂലം; ശാരീരിക ബന്ധത്തിനല്ല, വ്യക്തതയ്ക്ക് വേണ്ടിയാണ് സമയം ചോദിച്ചത്’; അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്സ്ത്രീവിരുദ്ധ മനോഭാവത്തോടെയുള്ള ഇത്തരം അധിക്ഷേപങ്ങൾ കോൺഗ്രസ് – കെഎസ്‌യു നേതൃത്വത്തിന്റെ അറിവോടെയാണോ എന്ന ചോദ്യവുംഉയരുന്നുണ്ട്. നേരത്തെയും സമാനമായ രീതിയിൽ പരാതിക്കാർക്കെതിരെ കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിൽ അധിക്ഷേപങ്ങൾ ഉയർന്നത് വിവാദമായിരുന്നു.The post രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പരാതിക്കാരിക്ക് നേരെ കെഎസ്‌യു നേതാവിന്റെ അധിക്ഷേപ പരാമർശം appeared first on Kairali News | Kairali News Live.