ആഴ്ചയിലുടനീളം തുടർന്ന മ്ലാനതയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണികൾ വെള്ളിയാഴ്ച തിരിച്ചുവരവിന്റെ പാതയിലേക്ക് നീങ്ങുന്നു എന്ന് സൂചന. രാവിലെ വ്യാപാരത്തിൽ നിഫ്റ്റി 50 സൂചിക ഏകദേശം നൂറു പോയിന്റിനടുത്തുയർന്നു 25,760 പോയിന്റ് നിലയിൽ വ്യാപാരം ചെയ്യുമ്പോൾ സെൻസെക്സ് 400 പോയിന്റിനടുത്തു ഉയർച്ച രേഖപ്പെടുത്തി 83,700 നു മുകളിൽ വ്യാപാരം നടത്തുന്നു.നിഫ്ടിയിൽ ബാങ്ക് നിഫ്റ്റി ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്; സൂചിക 200ലധികം പോയിന്റ് ഉയർന്ന് 60,000 നിലയ്ക്ക് അടുത്തായി. ഇതിനോടൊപ്പം ഐടി ഓഹരികളും വിപണിയെ മുന്നോട്ട് നയിക്കുന്നു. ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര എന്നിവയ്ക്കൊപ്പം ശ്രീറാം ഫിനാൻസും പ്രധാന നേട്ടം കൈവരിക്കുന്ന ഓഹരികളിൽപ്പെടുന്നു. ശക്തമായ ക്വാർട്ടർലി ഫലങ്ങളുടെ പശ്ചാത്തലത്തിൽ ഇൻഫോസിസിന്റെ യുഎസ് ലിസ്റ്റഡ് ഓഹരികൾ കഴിഞ്ഞ രണ്ട് സെഷനുകളിൽ ഏകദേശം 7 ശതമാനം ഉയർന്നു. ബുധനാഴ്ച മാത്രം ഓഹരി 10 ശതമാനം കുതിച്ചുയർന്നിരുന്നു.Also Read: സ്വർണ്ണം വാങ്ങാൻ ഇത് പറ്റിയ സമയമോ; അറിയൂ ഇന്നത്തെ പൊൻവിലഅന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നത് വിപണിക്ക് ആശ്വാസമായി. കൂടാതെ, ഈ മാസം അവസാനം യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കാൻ സാധ്യതയുള്ളതും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.അതേസമയം, യുഎസ് ഡോളർ ഇൻഡക്സ് ശക്തിപ്പെടുന്നത് വിപണിക്ക് ചില ആശങ്കകൾ ഉയർത്തുന്നുണ്ട്. ബാങ്കിംഗ് മേഖലയിലാണ് നിക്ഷേപകർ പ്രത്യേക ശ്രദ്ധ പുലർത്തുന്നത്. സൂചികയിലെ ഓഹരികളായ ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കും ശനിയാഴ്ച ക്വാർട്ടർലി ഫലങ്ങൾ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ബാങ്ക് ഓഹരികളിൽ ജാഗ്രത നിലനിൽക്കുന്നു.നിഫ്റ്റിയിലെ മറ്റൊരു വമ്പൻസ്രാവായ റിലയൻസ് ഇൻഡസ്ട്രീസ് വെള്ളിയാഴ്ച വിപണി അടച്ച ശേഷം ഫലങ്ങൾ പ്രഖ്യാപിക്കും. ജനുവരി 5ന് നേടിയ റെക്കോർഡ് ഉയരത്തിൽ നിന്ന് ഓഹരി ഏകദേശം 10 ശതമാനം ഇടിഞ്ഞിരിക്കുകയാണ്. ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസിയുടെയും ഏയ്ഞ്ചൽ വണ്ണിന്റെയും എൽ & ടി ടെക്‌നോളജി സർവീസസിന്റെയും ഫലങ്ങളിലേക്കും നിക്ഷേപകർ ശ്രദ്ധ ചെലുത്തും.The post ക്രൂഡ് വില ഇടിവ് സഹായകമായി; ഓഹരി വിപണിയിൽ മുന്നേറ്റം appeared first on Kairali News | Kairali News Live.