വൺപ്ലസ് ഫ്രീഡം സെയിൽ ജനുവരി 16 മുതൽ: വൺപ്ലസ് 15R-നേക്കാൾ ഈ ഫോൺ തിരഞ്ഞെടുക്കാൻ 4 പ്രധാന കാരണങ്ങൾ

Wait 5 sec.

നിരവധിപ്പേരുടെ ഇഷ്ട ​ഗാഡ്ജറ്റുകളിൽ ഒന്നാണ് വൺപ്ലസ്. ഇപ്പോഴിതാ തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ് നൽകുന്ന ‘വൺപ്ലസ് ഫ്രീഡം സെയിൽ’ (OnePlus Freedom Sale) പ്രഖ്യാപിച്ചു. 2026 ജനുവരി 16-ന് ആരംഭിക്കുന്ന ഈ സെയിലിൽ വൺപ്ലസ് 13R ആകർഷകമായ വിലയിൽ സ്വന്തമാക്കാം. പുതുതായി പുറത്തിറങ്ങിയ വൺപ്ലസ് 15R-നേക്കാൾ എന്തുകൊണ്ടും വൺപ്ലസ് 13R ലാഭകരമാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.വിലയിലാണ് കാര്യംസെയിൽ സമയത്ത് വൺപ്ലസ് 13R-ന് 6,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടും 1,000 രൂപ ബാങ്ക് ഓഫറും ലഭിക്കും. ഇതോടെ 37,999 രൂപയ്ക്ക് ഈ ഫോൺ വാങ്ങാം. അതേസമയം, ഓഫറുകൾക്ക് ശേഷം വൺപ്ലസ് 15R-ന്റെ വില 44,999 രൂപയാണ്. അതായത്, പുതിയ മോഡലിനേക്കാൾ 7,000 രൂപ ലാഭത്തിൽ 13R സ്വന്തമാക്കാം.ALSO READ: ഇനി മുതല്‍ നിയന്ത്രണത്തിലോ? സ്ക്രോള്‍ ടൈം കുറയും, കലക്കൻ അപ്ഡേറ്റ്സുമായി യൂട്യൂബ്മികച്ച ഡിസ്‌പ്ലേവൺപ്ലസ് 13R-ൽ 6.78 ഇഞ്ച് 1.5K AMOLED LTPO പാനൽ ആണുള്ളത്. ഇത് 1Hz വരെ റിഫ്രഷ് റേറ്റ് കുറച്ച് ബാറ്ററി ലാഭിക്കാൻ സഹായിക്കുന്നു. എന്നാൽ വൺപ്ലസ് 15R-ൽ LTPS പാനലാണുള്ളത്, ഇതിന് 60Hz-ൽ താഴെ റിഫ്രഷ് റേറ്റ് കുറയ്ക്കാൻ സാധിക്കില്ല. അതിനാൽ 13R-ന്റെ ഡിസ്‌പ്ലേ കൂടുതൽ കാര്യക്ഷമമാണ്.ക്യാമറ സംഭവം തന്നെവൺപ്ലസ് 13R-ൽ 50 മെഗാപിക്സൽ പ്രധാന സെൻസറിനൊപ്പം 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമുണ്ട്. എന്നാൽ പുതിയ വൺപ്ലസ് 15R-ൽ ടെലിഫോട്ടോ ലെൻസ് ലഭ്യമല്ല. മികച്ച ഫോട്ടോകൾ ആഗ്രഹിക്കുന്നവർക്ക് 13R കൂടുതൽ അനുയോജ്യമാണ്.ഐക്കോണിക് അലേർട്ട് സ്ലൈഡർവൺപ്ലസ് ഫോണുകളുടെ പ്രത്യേകതയായ അലേർട്ട് സ്ലൈഡർ 13R-ൽ നിലനിർത്തിയിട്ടുണ്ട്. എന്നാൽ 15R-ൽ ഇതിന് പകരം AI ഫീച്ചറുകൾക്കായുള്ള ‘പ്ലസ് കീ’ (Plus key) ആണ് നൽകിയിരിക്കുന്നത്. പഴയ രീതിയിലുള്ള അലേർട്ട് സ്ലൈഡർ ഇഷ്ടപ്പെടുന്നവർക്ക് 13R തന്നെയായിരിക്കും മികച്ച ഓപ്ഷൻ.മറ്റ് സവിശേഷതകൾ:• ചിപ്‌സെറ്റ്: സ്നാപ്ഡ്രാഗൺ 8 ജെൻ 3 SoC (Snapdragon 8 Gen 3).• ബാറ്ററി: 6,000mAh ബാറ്ററിThe post വൺപ്ലസ് ഫ്രീഡം സെയിൽ ജനുവരി 16 മുതൽ: വൺപ്ലസ് 15R-നേക്കാൾ ഈ ഫോൺ തിരഞ്ഞെടുക്കാൻ 4 പ്രധാന കാരണങ്ങൾ appeared first on Kairali News | Kairali News Live.