ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അംഗത്തിന്റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് രാജ്യത്തിലെ ക്രിക്കറ്റ് കളിക്കാർ പ്രഖ്യാപിച്ച ബഹിഷ്കരണം പിൻവലിച്ചു. ബോർഡ് ഡയറക്ടർ നസ്മുൽ ഇസ്‌ലാം തമിം ഇക്ബാലിനെ ഇന്ത്യൻ ഏജൻറ് എന്ന് വിളിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധിക്കാണ് ഇതോടെ താത്ക്കാലിക പരിഹാരം ഉണ്ടായത്.ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും (ബിസിബി ) ക്രിക്കറ്റേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഓഫ് ബംഗ്ലാദേശും (സിഡബ്ലിയുഎബി ) തമ്മിൽ അർധരാത്രി വരെ നീണ്ടു നിന്ന ചർച്ചകൾക്ക് ശേഷം ആണ് കളിക്കാർ നേരത്തെ പ്രഖ്യാപിച്ച ബഹിഷ്കരണം പിൻവലിച്ചത്. ഇതോടെ ഇന്ന് നിശ്ചയിച്ചിരുന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗ് (ബിപിഎൽ ) മത്സരങ്ങൾ മുടക്കമില്ലാതെ നടക്കുമെന്ന് ഉറപ്പായി.ബിസിബി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സിഡബ്ലിയുഎബി പ്രസിഡന്റ് മുഹമ്മദ് മിഥുൻ, ബിസിബി ഡയറക്ടർ ഇഫ്തേഖാർ റഹ്മാനോടൊപ്പം പങ്കെടുത്തു. “ഞങ്ങളുടെ ആവശ്യങ്ങൾ എത്രയും വേഗം പരിഗണിക്കാമെന്ന് ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ട്,” മിഥുൻ പറഞ്ഞു. നേരത്തെ നസ്മുലിന്റെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും ബോർഡ് അതിനെ പിന്തുണയ്ക്കുന്നില്ലെന്നും ബിസിബി വ്യക്തമാക്കിയിരുന്നു . കളിക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും, നസ്മുലിൽ നിന്ന് പരസ്യമായ മാപ്പ് ആവശ്യപ്പെടണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.Also Read: വനിതാ പ്രീമിയർ ലീഗ്: തേരോട്ടം തുടരാൻ ബെംഗളൂരു; പിടിച്ചുകെട്ടാൻ ഗുജറാത്ത്ടി20 ലോകകപ്പിൽ ടീം പങ്കെടുക്കാത്ത പക്ഷം ബോർഡിന് സാമ്പത്തിക നഷ്ടമില്ലെന്നും, നഷ്ടമുണ്ടാകുന്നത് കളിക്കാർക്കായിരിക്കുമെന്നുമായിരുന്നും പറഞ്ഞ നസ്മുലിനെ ബോർഡ് ഫിനാൻസ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും, ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല. വിഷയത്തിൽ വിശദീകരണം തേടി അദ്ദേഹത്തിന് 48 മണിക്കൂർ സമയപരിധിയുള്ള ഷോക്കോസ് നോട്ടീസ് നൽകിയതായി ബോർഡ് അറിയിച്ചു.The post “ഇന്ത്യൻ ഏജന്റ്” വിവാദം; ചർച്ചയെ തുടർന്ന് ബഹിഷ്കരണം പിൻവലിച്ച് ബംഗ്ലാദേശ് കളിക്കാർ appeared first on Kairali News | Kairali News Live.