കനകക്കപ്പ് ആരുടെ കൈയിലേക്ക് ? കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം

Wait 5 sec.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഏറ്റവും വലിയ ആകർഷണമായ കനകക്കപ്പ് സ്വന്തമാക്കാൻ കണ്ണൂരും കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. മത്സരങ്ങളുടെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇരു ജില്ലകളും പോയിന്റ് പട്ടികയിൽ നേരിയ വ്യത്യാസത്തോടെ മുന്നേറുകയാണ്. കണ്ണൂർ 502 പോയിന്റുകളോടെ മുന്നേറുമ്പോൾ തൊട്ട് പിന്നാലെ കോഴിക്കോടും 498 പോയിന്റോടെ ഒപ്പമെത്താൻ ഓടിയടുക്കുന്നുണ്ട്.വേദികളിൽ ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് വിദ്യാർഥികൾ കാഴ്ചവയ്ക്കുന്നത്. നൃത്തം, സംഗീതം, നാടോടി കലകൾ, നാടകം തുടങ്ങിയ ഇനങ്ങളിൽ ലഭിച്ച ഉയർന്ന ഗ്രേഡുകളാണ് ഇരുജില്ലകൾക്കും ശക്തി നൽകുന്നത്. ഓരോ മത്സരഫലവും പുറത്തുവരുമ്പോഴും പോയിന്റ് നില മാറിമറിയുന്നതാണ് കാണുന്നത്.ALSO READ: ‘വിദേശത്തെ കാത്തിരിപ്പും കേരളത്തിലെ ഇൻസ്റ്റന്റ് സർവീസും’; ആരോഗ്യമേഖലയിലെ സൗഭാഗ്യങ്ങളിൽ നന്ദിയില്ലാത്ത സമൂഹമായി മാറരുതെന്ന് ഡോ. മനോജ് വെള്ളനാട്കഴിഞ്ഞ വർഷങ്ങളിലെയും കലോത്സവ ചരിത്രത്തിലെയും ശക്തരായ എതിരാളികളായ കണ്ണൂരും കോഴിക്കോടും തമ്മിലുള്ള ഈ പോരാട്ടം പ്രേക്ഷകരിലും അധ്യാപകരിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. കനകക്കപ്പ് ഈ വർഷം ആരുടെ കൈകളിലെത്തും? അവസാന നിമിഷം വരെ കാത്തിരിക്കുകയാണ് കേരളം.The post കനകക്കപ്പ് ആരുടെ കൈയിലേക്ക് ? കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം appeared first on Kairali News | Kairali News Live.