ഭവന സന്ദർശനത്തിന് തുടക്കമായി; പേരാമ്പ്രയിൽ വീടുകൾ സന്ദർശിച്ച് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ

Wait 5 sec.

സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസന നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സിപിഐ(എം) സംഘടിപ്പിക്കുന്ന വിപുലമായ ഭവന സന്ദർശന പരിപാടിക്ക് തുടക്കമായി. പേരാമ്പ്രയിലെ വെള്ളിയൂർ പ്രദേശത്തെ വീടുകൾ സന്ദർശിച്ചുകൊണ്ടാണ് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രാദേശിക തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കാനും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നേരിട്ട് കേൾക്കാനുമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വീട്ടിലുമെത്തി കുടുംബാംഗങ്ങളുമായി സംസാരിക്കുകയും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള താഴെത്തട്ടിലെ പ്രതികരണങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.ALSO READ : ഇനി സ്വൽപ്പം ജെൻസി ആവാം. സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്പ്രാദേശിക നേതാക്കളും പ്രവർത്തകരും ഭവന സന്ദർശനത്തിൽ സജീവമായി പങ്കെടുത്തു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളിലും ഭവന സന്ദർശനം തുടരും. ഇന്ന് ആരംഭിക്കുന്ന ഈ സന്ദർശന പരിപാടി ജനുവരി 22 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരും. താഴെത്തട്ടിലുള്ള പ്രവർത്തകർ മുതൽ സംസ്ഥാന നേതാക്കൾ വരെ ഈ ജനസമ്പർക്ക പരിപാടിയുടെ ഭാഗമാകും.The post ഭവന സന്ദർശനത്തിന് തുടക്കമായി; പേരാമ്പ്രയിൽ വീടുകൾ സന്ദർശിച്ച് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.