അനധികൃത സ്വത്ത് സമ്പാദനം; കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ്ക്ക് കോടതി സമൻസ് അയച്ചു

Wait 5 sec.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ്ക്ക് കോടതി സമൻസ് അയച്ചു. കലൂർ പി എം എൽ എ കോടതിയിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ഇഡി സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടികളുടെ ഭാഗമായാണ് സമൻസ്.2007 ജൂലൈ ഒന്നുമുതൽ 2016 ജനുവരി 25 വരെയുള്ള കാലത്ത് കെ ബാബു വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു.വിജിലൻസ് നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു എൻഫോഴ്സ്മെൻ്റ് ഡയാക്ടറേറ്റ് കേസെടുത്ത് അന്വേഷണം നടത്തിയത്. 25 ലക്ഷത്തിന്റെ അനധികൃത സ്വത്ത് കണ്ടുകെട്ടിയ ഇ ഡി കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൻ്റെ തുടർനടപടികളുടെ ഭാഗമായാണ് ബാബുവിന് കലൂർ പി എംഎൽഎ കോടതി സമൻസ് അയച്ചത്. നേരിട്ടോ അഭിഭാഷകർ മുഖേനയോ ഹാജരാകണം എന്നാണ് നോട്ടീസ്.Also read; രമ്യഹരിദാസിനെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസ് നേതാക്കൾ; കെപിസിസി ഓഫീസിൽ തടഞ്ഞ് വച്ചു, ‘ഇനിയും മത്സരിപ്പിച്ചാൽ പരസ്യമായി തടയും’കേസെടുത്തതിന് പിന്നാലെ 2020 ജനുവരിയിൽ ബാബുവിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. നിയമവിരുദ്ധമായി നേടിയ പണം സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങി സ്വത്തിന്റെ ഭാഗമാക്കി എന്നായിരുന്നു ഇ ഡിയുടെ കണ്ടെത്തൽ. 2007 ജൂലൈ ഒന്നുമുതൽ 2016 ജനുവരി 25 വരെയുള്ള കാലഘട്ടത്തിൽ കെ ബാബു 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു വിജിലൻസ് കേസ് .2016ൽ ബാബുവിനെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. കോടതി സമൻസ് അയച്ചതോടെ കോൺഗ്രസ് നേതൃത്വവും കെ ബാബുവും പ്രതിരോധത്തിലായി.The post അനധികൃത സ്വത്ത് സമ്പാദനം; കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ്ക്ക് കോടതി സമൻസ് അയച്ചു appeared first on Kairali News | Kairali News Live.