തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന നാടണ് കേരളം. തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിലൂടെ നടക്കുന്നത് മോദി സർക്കാരിൻ്റെ ഭൂ പ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ . തൊഴിലുറപ്പ് തൊഴിലാളികളുടെ ഐതിഹസികമായ പോരാട്ടം നടന്നു വരികയാണ്. ആയിരക്കണക്കിന് സ്ത്രീകൾ ആണ് ഇവിടെ പങ്കെടുക്കുന്നത്ഇതൊരു സാധാരണ സമരമല്ലെന്നും ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.20 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ ശക്തമായ സമരമാണിത്.ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണിക്കാരുള്ള രാജ്യമാണ് ഇന്ത്യയുപിഎ സർക്കാർ ഇടതുപക്ഷത്തിന്റെ നിർബന്ധത്തിന് വഴങ്ങി നടപ്പാക്കിയ പദ്ധതി ആണ് തൊഴിലുറപ്പ്. നമ്മളില്ലെങ്കിൽ നടക്കില്ലായിരുന്നു.പദ്ധതിക്കായി 2 ലക്ഷം കോടി ഒരു വർഷം വേണം. 2 ലക്ഷം കോടി കുറച്ചു കുറച്ചു കൊണ്ടു വന്നു 75000 കോടി ആക്കി.പിന്നീട് കുടിശ്ശിക വരുത്തി. ഇത് എവിടേക്കാണ് പോകുന്നതെന്ന ആശങ്ക ഉണ്ടായിരുന്നു. അത് അവസാനിപ്പിക്കാനുള്ള നിലപാട് പൂർണമായും എടുത്തു എന്നത് ഇപ്പോൾ മനസിലായി. അത് നിയമമാക്കി കൊണ്ടു വന്നു. എന്നാൽ ഞങ്ങൾ ഇത് അനുവദിക്കുന്നില്ല.പുതിയ നിയമം പ്രകാരം 2500 കോടി സംസ്ഥാനം മാറ്റിവെക്കണം എന്നാണ് പറയുന്നത്. കേരളത്തിന് എങ്ങനെ പണം മാറ്റിവെക്കാൻ കഴിയുംഎല്ലാ സംസ്ഥാനങ്ങളിലും അതൊരു പ്രശ്നമാണ്. പദ്ധതിയെ തകർക്കാൻ ആണിതൊക്കെ.Also read; ഭവന സന്ദർശനത്തിന് തുടക്കമായി; പേരാമ്പ്രയിൽ വീടുകൾ സന്ദർശിച്ച് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻകേരളം തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ്. അതിദാരിദ്ര്യം അവസാനിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. ഇനി ദാരിദ്ര്യവും അവസാനിപ്പിക്കണം. അർഹതപ്പെട്ട തുക കേന്ദ്രം നൽകിയാൽ പെൻഷൻ 2,500 മുതൽ 3,000 രൂപ വരെയാക്കും.ഇന്നല്ലെങ്കിൽ നാളെ പാവപ്പെട്ട ജനങ്ങൾക്ക് ഫലപ്രദമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കലാണ് ലക്ഷ്യമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.The post ‘തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നത് മോദി സർക്കാരിൻ്റെ ഭൂപ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം’;എംവി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.