ഹിറ്റ്മാനെ തേടി മറ്റൊരു ചരിത്രനേട്ടം കൂടി; ഏഷ്യൻമണ്ണിൽ പുതിയ നാഴികക്കല്ല്

Wait 5 sec.

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ തോൽവി വഴങ്ങി. ഏഴ് വിക്കറ്റിനാണ് ന്യൂസിലാഡ് ഇന്ത്യയെ വീഴ്ത്തിയത്. എന്നാൽ മത്സരത്തിൽ മികച്ച ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുൻനായകനും ഓപ്പണറുമായ രോഹിത് ശർമ്മ. ഏഷ്യൻ മണ്ണിൽ 7,000 ഏകദിന റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ ഏഴാമത്തെ ബാറ്റ്സ്മാൻ എന്ന നേട്ടമാണ് ഹിറ്റ്മാൻ കൈവരിച്ചത്. അദ്ദേഹത്തിന് മുമ്പ്, ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും മൂന്ന് പേർ വീതം മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.നിലവിൽ ഏകദിനത്തിൽ ഏഷ്യൻ മണ്ണിൽ രോഹിത് ശർമ്മ 162 ഇന്നിംഗ്സുകളിൽനിന്ന് 7019 റൺസാണ് രോഹിത് ശമ്മ നേടിയിട്ടുള്ളത്. 48.74 ശരാശരിയിൽ 39 അർധസെഞ്ച്വറികളും 17 സെഞ്ച്വറികളും ഉൾപ്പെടെയാണ് ഏഷ്യൻ മണ്ണിൽ രോഹിതിന്‍റെ നേട്ടം.സച്ചിൻ ടെണ്ടുൽക്കർ (12,067), വിരാട് കോഹ്‌ലി (9,100-ലധികം), സനത് ജയസൂര്യ (8,448), കുമാർ സംഗക്കാര (8,249), മഹേല ജയവർധന (7,342), എംഎസ് ധോണി (7,103) എന്നിവരാണ് ഈ ക്ലബ്ബിലെ മറ്റ് ബാറ്റ്‌സ്മാൻമാർ. ഇതിൽ ധോണിയെയും ജയവർധനയെയും സമീപഭാവിയിൽ തന്നെ രോഹിതിന് മറികടക്കാനാകും. അങ്ങനെയെങ്കിൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തോക്ക് എത്താൻ അദ്ദേഹത്തിന് കഴിയും.Also Read- രാഹുലിന്റെ സെഞ്ചുറിക്ക് മിച്ചലിന്റെ മറുപടി; രാജ്‌കോട്ടിൽ കിവികൾക്ക് ജയംഇത് കൂടാതെ, സ്വന്തം രാജ്യത്ത് ഏകദിനത്തിൽ 5000 റൺസ് എന്ന നേട്ടവും രോഹിത് നേരത്തെ കൈവരിച്ചിട്ടുണ്ട്. ഇന്ത്യൻ മണ്ണിൽ 56.25 ശരാശരിയിൽ 5063 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. ബംഗ്ലാദേശിൽ 34.08 ശരാശരിയിൽ 409 റൺസും യുഎഇയിൽ 62.12 ശരാശരിയിൽ 497 റൺസും നേടിയിട്ടുണ്ട്. ശ്രീലങ്കയിൽ 31.13 ശരാശരിയിൽ 934 റൺസും പാകിസ്ഥാനിൽ 29 ശരാശരിയിൽ 116 റൺസും രോഹിത് നേടിയിട്ടുണ്ട്.ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ അഞ്ച് റൺ നേടിയതോടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ 24 റൺസാണ് രോഹിത് ശർമ്മ നേടിയത്.The post ഹിറ്റ്മാനെ തേടി മറ്റൊരു ചരിത്രനേട്ടം കൂടി; ഏഷ്യൻമണ്ണിൽ പുതിയ നാഴികക്കല്ല് appeared first on Kairali News | Kairali News Live.