വനിതാ പ്രീമിയർ ലീഗിലെ ഈ സീസണിൽ യുപി വാര്യർസിന്റെ പോരാട്ടം ഇനിയും വിജയത്തിലേക്ക് വഴിതെളിച്ചിട്ടില്ല. മൂന്ന് മത്സരങ്ങൾ പിന്നിട്ടിട്ടും ആദ്യ ജയം കണ്ടെത്താനാകാത്ത ടീം ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ മത്സരത്തിനിറങ്ങും. പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ കാഴ്ചവച്ചെങ്കിലും, നിർണായക ഘട്ടങ്ങളിൽ ടീം കളികൾ കൈവിട്ടു. മധ്യനിരയുടെ തളർച്ചയും ബൗളിങ് നിരയുടെ അസ്ഥിരതയും ടീമിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.അതേസമയം, മുംബൈ ഇന്ത്യൻസിന്റെ ക്യാമ്പിൽ ആത്മവിശ്വാസം നിറഞ്ഞ അന്തരീക്ഷമാണ്. തുടക്കത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടുള്ള തോൽവിക്ക് ശേഷം അടുത്ത രണ്ട് മത്സരങ്ങളിലും ജയം നേടിയ മുംബൈ, മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ ഏകപക്ഷീയ വിജയവും , ഗുജറാത്ത് ജയന്റ്സിനെതിരെ 190-ലധികം റൺസ് വിജയകരമായി പിന്തുടർന്നതും ടീമിന്റെ മികച്ച ഫോമിനല്ല തെളിവാണ്.Also Read: വനിതാ പ്രീമിയർ ലീഗ്: ഡൽഹിയെ വിജയവഴിയിലെത്തിച്ച് ഷഫാലി വർമ്മക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ബാറ്റിങ്ങിൽ ഉജ്ജ്വല ഫോമിലാണ്. നവിമുംബൈയിലെ ഡി.വൈ. പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ വിജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമതാകാനാണ് മുംബൈയുടെ ശ്രമം. ചുമൽ പരിക്കിനെ തുടർന്ന് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ ഹെയ്ലി മാത്യൂസ് കഴിഞ്ഞ മത്സരത്തിൽ ടീമിൽ തിരിച്ചെത്തിയിരുന്നു. അസുഖബാധിതയായ ഇംഗ്ലണ്ട് ഓൾറൗണ്ടർ നാറ്റ് സിവർ-ബ്രണ്ട് ഫിറ്റായാൽ, അമീലിയ കറിന് ബെഞ്ചിലിരിക്കേണ്ടി വരും.യുപി വാര്യർസിന് മെഗ് ലാനിംഗിന്റെയും ഫോബി ലിച്ച്ഫീൽഡിന്റെയും പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഇന്ത്യൻ താരങ്ങളുടെ പ്രകടനം പ്രതീക്ഷക്കും താഴെയാണ്. ബൗളിങ് വിഭാഗം മുൻ മത്സരങ്ങളേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും, ഡൽഹിക്കെതിരായ അവസാന നിമിഷ പോരാട്ടം കൈവിട്ടത് തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തിലെ തോൽവി ഉണ്ടായിട്ടും, അതേ ടീമിനെയാണ് വാര്യർസ് നിലനിർത്താൻ സാധ്യത.The post വനിതാ പ്രീമിയർ ലീഗ്: വിജയം തേടി യുപി; ആത്മവിശ്വാസത്തോടെ മുംബൈ appeared first on Kairali News | Kairali News Live.