ചിരിയുടെയും ചിന്തയുടെയും തമ്പുരാന് ആദരം; ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്

Wait 5 sec.

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരത്തിന് പ്രമുഖ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അർഹനായി. മരണാനന്തര ബഹുമതിയായാണ് ഇത്തവണത്തെ പുരസ്‌കാരം സമർപ്പിക്കുന്നത്. 2026 ജനുവരി 24-ന് വൈകുന്നേരം എറണാകുളത്തുള്ള ശ്രീനിവാസൻ്റെ വസതിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും. ബഹുമാനപ്പെട്ട കേരള ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ് ശ്രീനിവാസൻ്റെ കുടുംബത്തിന് അവാർഡ് സമർപ്പിക്കും.ALSO READ : ‘തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നത് മോ​ദി സർക്കാരിൻ്റെ ഭൂപ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം’;എംവി ഗോവിന്ദൻ മാസ്റ്റർമലയാള സിനിമയെ സാധാരണക്കാരന്റെ കാഴ്ചകളിലൂടെ പുനർനിർമ്മിച്ച സമ്പൂർണ്ണ ചലച്ചിത്രകാരനാണ് ശ്രീനിവാസനെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ചിരിയും ചിന്തയും കലർത്തി സങ്കീർണ്ണമായ വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കാനും, ആക്ഷേപഹാസ്യത്തിലൂടെ സാമൂഹ്യ-രാഷ്ട്രീയ വിമർശനങ്ങൾ തൊടുത്തുവിടാനും അദ്ദേഹത്തിന് സാധിച്ചു. ALSO READ : ഭവന സന്ദർശനത്തിന് തുടക്കമായി; പേരാമ്പ്രയിൽ വീടുകൾ സന്ദർശിച്ച് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻശ്രീനിവാസൻ സിനിമകൾ ഓരോ കാലത്തെയും കേരളീയ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണെന്നും സമിതി അഭിപ്രായപ്പെട്ടു. മധു, ഇന്നസെന്റ്, ജഗതി ശീകുമാർ എന്നിവർക്കാനാണ് മുൻ വർഷങ്ങളിൽ പുരസ്ക്കാരം ലഭിച്ചത്The post ചിരിയുടെയും ചിന്തയുടെയും തമ്പുരാന് ആദരം; ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന് appeared first on Kairali News | Kairali News Live.