ചക്കക്കുരുവിട്ട് മുരിങ്ങയിലക്കറി! പരീക്ഷാ പേപ്പറിൽ രുചിമേളം തീർത്ത് രണ്ടാം ക്ലാസ്സുകാരി; വൈറലായി ഇസ്സയുടെ റെസിപ്പി

Wait 5 sec.

പരീക്ഷാ പേപ്പറിൽ സാധാരണയായി കുട്ടികൾ കാണാപ്പാഠം പഠിച്ച ഉത്തരങ്ങളാണ് എഴുതാറുള്ളത്. എന്നാൽ കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു ഏഴുവയസ്സുകാരി തന്റെ ഉത്തരക്കടലാസിൽ എഴുതിയത് വായിച്ചവരുടെയെല്ലാം വായിൽ വെള്ളമൂറിക്കുന്ന ഒരു ‘നാടൻ റെസിപ്പി’യാണ്. തിരുവങ്ങൂർ എച്ച്.എസ്.എസ്സിലെ രണ്ടാം ക്ലാസ്സുകാരി ഇസ്സ സഹ്‌റിൻ ആണ് ഈ കൊച്ചു മിടുക്കി.രണ്ടാം ക്ലാസ്സിലെ ക്രിസ്മസ് പരീക്ഷയിലെ മലയാളം പേപ്പറിലായിരുന്നു ആ ചോദ്യം: “നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പാചകക്കുറിപ്പ് എഴുതുക”. സാൻഡ്‌വിച്ചോ ഡോണറ്റോ എഴുതാമായിരുന്നിട്ടും ഇസ്സ തിരഞ്ഞെടുത്തത് നല്ല അസ്സൽ മുരിങ്ങയിലക്കറിയാണ്. വെറുതെ പേരെഴുതുക മാത്രമല്ല, മുരിങ്ങയില കഴുകുന്നത് മുതൽ ചക്കക്കുരുവിട്ട് വേവിച്ച് തേങ്ങയരച്ച് വറവിട്ട് വാങ്ങുന്നതുവരെയുള്ള സകല കാര്യങ്ങളും ഈ ഏഴുവയസ്സുകാരി പേപ്പറിൽ പകർത്തി.ALSO READ : ഇനി സ്വൽപ്പം ജെൻസി ആവാം. സോഷ്യൽ മീഡിയയിൽ തരംഗമായി മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്മകളുടെ പാചകക്കുറിപ്പ് നാട്ടിലാകെ ചർച്ചയായപ്പോഴാണ് ഉമ്മ ജെസ്‌ല കാര്യമറിയുന്നത്. “നിനക്ക് ശരിക്കും പാചകം അറിയുമോ?” എന്ന ചോദ്യത്തിന് ഇസ്സ നൽകിയ മറുപടി കേട്ട് ഉമ്മ ഞെട്ടിപ്പോയി. ചായയും നാരങ്ങാവെള്ളവും ഓംലറ്റും വരെ തനിക്ക് തനിയെ ഉണ്ടാക്കാൻ അറിയാമെന്നാണ് ഈ കുട്ടി പാചകക്കാരിയുടെ വെളിപ്പെടുത്തൽ. അടുക്കളയിൽ ഉമ്മ കറിയുണ്ടാക്കുന്നത് നോക്കിനിന്നും ആറാം ക്ലാസ്സുകാരിയായ ചേച്ചി നസ്നയുടെ നിർദ്ദേശങ്ങൾ കേട്ടുമാണ് ഇസ്സ പാചകം പഠിച്ചത്.ALSO READ : അരിപ്പൊടി കൊണ്ട് ഉണ്ടാക്കാം ചേർത്ത റുമാലി റൊട്ടികൊയിലാണ്ടി ബ്ലോക്ക്തല അധ്യാപക സംഗമത്തിൽ ഇസ്സയുടെ ഉത്തരക്കടലാസ് ചർച്ചയായതോടെയാണ് ഈ വിശേഷം പുറംലോകം അറിഞ്ഞത്. പ്രവാസിയായ സെജീർ അലിയുടെയും നഴ്സായ ജെസ്‌ലയുടെയും മകളായ ഇസ്സ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. The post ചക്കക്കുരുവിട്ട് മുരിങ്ങയിലക്കറി! പരീക്ഷാ പേപ്പറിൽ രുചിമേളം തീർത്ത് രണ്ടാം ക്ലാസ്സുകാരി; വൈറലായി ഇസ്സയുടെ റെസിപ്പി appeared first on Kairali News | Kairali News Live.