മാതൃഭൂമി പത്രത്തിൽ വന്ന മുഖലേഖനത്തെയും അതിലെ വിചിത്രമായ കണ്ടെത്തലുകളെയും രൂക്ഷമായി വിമർശിച്ച് സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽ കുമാർ. മുസ്ലിം ലീഗിനെ ‘ലിബറൽ ഇടതുപക്ഷം’ എന്ന് വിശേഷിപ്പിക്കുകയും സി.പി.ഐ എം ഇടതുപക്ഷ നയങ്ങളിൽ വെള്ളം ചേർത്തു എന്ന് കുറ്റപ്പെടുത്തുകയും ചെയ്ത ലേഖനത്തിലെ വൈരുദ്ധ്യങ്ങളാണ് അനിൽ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നുകാട്ടിയത്.“കേന്ദ്ര സർക്കാർ നിർബന്ധപൂർവ്വം നടപ്പാക്കുന്ന എസ്.ഐ.ആർ കേരളത്തിൽ നടപ്പാക്കിയപ്പോൾ അത് മുസ്ലീംങ്ങളെ ഒഴിവാക്കാനാണെന്ന പഴി സി പി ഐ എം കേൾക്കേണ്ടി വന്നപ്പോൾ മതേതരത്വ സംരക്ഷണത്തിന് കോൺഗ്രസ്സിനു കിട്ടിയ ആനുകൂല്യം സി പി ഐ എം പ്രതീക്ഷിക്കരുത്..”എന്നുമായിരുന്നു മാതൃഭൂമിയിലെ വരികൾ. ഇതിനെതിരെ കടുത്ത ചോദ്യങ്ങളാണ് അനിൽ കുമാർ ഉയർത്തുന്നത്.ALSO READ : മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; രാജ്യത്തിൻ്റെ കണ്ണുകൾ 9 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള മുംബൈ പോരാട്ടത്തിലേക്ക്“എസ്.ഐ.ആർ നടപ്പാക്കുന്നതിനെ സി.പി.ഐ എം എന്നും എതിർത്തിട്ടുണ്ട്. ഇതിനെതിരെ കേരള സർക്കാർ കോടതിയിൽ പോവുകയും ചെയ്തു. യഥാർത്ഥത്തിൽ എസ്.ഐ.ആർ നടപ്പാക്കുന്നത് കേരള സർക്കാരല്ല, മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നിട്ടും എസ്.ഐ.ആർ മാപ്പിംഗിന് താമസരേഖ ഉറപ്പാക്കി നൽകാൻ തയ്യാറായ ഇന്ത്യയിലെ ഏക സർക്കാർ ഇടതുപക്ഷ സർക്കാരാണ്. ഇതിൽ എന്തു പഴിയാണ് സി.പി.ഐ എം കേൾക്കേണ്ടത്?” – അദ്ദേഹം ചോദിച്ചു.മുസ്ലീങ്ങളെ ഒഴിവാക്കാൻ സി.പി.ഐ എം ശ്രമിച്ചു എന്ന നുണ പ്രചരിപ്പിച്ച മുസ്ലിം ലീഗാണോ യഥാർത്ഥ ഇടതുപക്ഷമെന്ന് മാതൃഭൂമി വ്യക്തമാക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. വർഗീയതയും നുണയും പ്രചരിപ്പിക്കുന്ന ലീഗിനെ ലിബറൽ ഇടതുപക്ഷമായി ചിത്രീകരിക്കുന്നത് എത്ര വൃത്തികെട്ട രാഷ്ട്രീയമാണെന്നും അനിൽ കുമാർ കുറിപ്പിൽ പറഞ്ഞു.ALSO READ : ‘കേന്ദ്രസർക്കാരിൻ്റേത് പൊതുനിയമനങ്ങൾ വേണ്ട എന്ന നിലപാട്; നടക്കുന്നത് പിഎസ്‌സിയെ തകർക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രചാരണം’: മുഖ്യമന്ത്രി പിണറായി വിജയൻ“ഇടതുപക്ഷത്തിന് നിരക്കാത്ത ഏതെങ്കിലും ഒരു പദ്ധതി കേരള സർക്കാർ ആവിഷ്കരിക്കുകയോ നടപ്പാക്കുകയോ ചെയ്തതായി കാണിച്ചു തരാൻ മാതൃഭൂമിക്കോ ലേഖകനോ സാധിക്കുമോ?” എന്ന വെല്ലുവിളിയോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.The post “മുസ്ലിം ലീഗാണോ പുതിയ ഇടതുപക്ഷം?”; മാതൃഭൂമിയുടെ ‘ലീഗ് പ്രേമത്തെ’ പൊളിച്ചടുക്കി അഡ്വ. കെ. അനിൽ കുമാർ appeared first on Kairali News | Kairali News Live.