ഏകദിന ക്രിക്കറ്റിൽ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. രാജ്‌കോട്ടിൽ ഇന്ത്യ-ന്യൂസിലാൻഡ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അക്കൗണ്ട് തുറന്നപ്പോൾ തന്നെ കോഹ്ലി ഈ നേട്ടം സ്വന്തമാക്കി. ഇതോടെ ന്യൂസിലാൻഡിനെതിരായ ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമായി വിരാട് കോഹ്ലി മാറി. കോഹ്ലിയുടെ പേരിൽ ഇപ്പോൾ 1773 റൺസാണ് ഉള്ളത്. മുൻപ് ഈ റെക്കോർഡ് കൈവശംവെച്ചിരുന്ന സച്ചിൻ ടെൻഡുൽക്കർ 1750 റൺസാണ് ന്യൂസിലാൻഡിനെതിരെ ഏകദിനങ്ങളിൽ നേടിയത്.Also Read: വനിതാ പ്രീമിയർ ലീഗ്: വിജയം തേടി യുപി; ആത്മവിശ്വാസത്തോടെ മുംബൈ അതേസമയം, ന്യൂസിലാൻഡിനെതിരായ ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിന്റെ റെക്കോർഡും കൊഹ്‌ലിയിൽ നിന്ന് വിദൂരമല്ല. 50 ഇന്നിങ്സുകളിൽ നിന്ന് 1971 റൺസ് പോണ്ടിങ് നേടിയപ്പോൾ കോഹിലി ഇതുവരെ ന്യൂസിലാൻഡിനെതിരെ കളിച്ചതു വെറും 35 ഇന്നിങ്‌സുകൾ മാത്രമാണ്. നേരത്തെ, രാജ്‌കോട്ടിൽ വച്ച് വിരാട് കോഹ്‌ലി 2021ന് ശേഷം ആദ്യമായി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതായി തിരികെ എത്തിയിരുന്നുThe post സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി: അറിയാം തകർത്തത് ഏത് റെക്കോർഡെന്ന് appeared first on Kairali News | Kairali News Live.