മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചു. 9 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള മുംബൈ പോരാട്ടത്തിലേക്കാണ് എല്ലാ കണ്ണുകളും. മുംബൈയിൽ വിവിധ വാർഡുകളിലായി ആദ്യം വോട്ട് ചെയ്യാനെത്തിയവരിൽ പ്രമുഖരും ബോളിവുഡ് താരങ്ങളുമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലായി പോളിംഗ് പുരോഗമിക്കുകയാണ്.മൂന്നര കോടിയോളം വോട്ടർമാർ 15,931 സ്ഥാനാർത്ഥികളെ ഇന്ന് തീരുമാനിക്കും. രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 2022 ലെ ശിവസേനയുടെ പിളർപ്പിനു ശേഷമുള്ള ആദ്യത്തെ ബിഎംസി തിരഞ്ഞെടുപ്പ് കൂടിയാണിത്.Also read; തമിഴ്നാട് vs വടക്കേ ഇന്ത്യ: ‘അവിടെ പെണ്‍കുട്ടികള്‍ വീട്ടു ജോലി ചെയ്യുന്നു, ഇവിടെ ഞങ്ങൾ പഠിക്കാന്‍ വിടുന്നു’; ദയാനിധി മാരൻരാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷന്റെ നിയന്ത്രണത്തിനായി ബിജെപി നയിക്കുന്ന മഹായുതിയും വീണ്ടും ഒന്നിച്ച താക്കറെ ബന്ധുക്കളും ഏറ്റുമുട്ടുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ മുംബൈയിലെ തെരഞ്ഞെടുപ്പിലാണ്. നഗരത്തിലുടനീളം 25,000 ൽ അധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വൈകുന്നേരം 5.30 വരെ പോളിങ് തുടരും.The post മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; രാജ്യത്തിൻ്റെ കണ്ണുകൾ 9 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള മുംബൈ പോരാട്ടത്തിലേക്ക് appeared first on Kairali News | Kairali News Live.