ഇറാനിലെ കെർമൻ യൂണിവേഴ്സിറ്റിയിൽ 12 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു; നടപടി സ്വീകരിക്കാതെ ഇറാനിലെ ഇന്ത്യൻ എംബസി

Wait 5 sec.

ഇറാനിലെ കെർമൻ യൂണിവേഴ്സിറ്റിയിൽ കേരളത്തിൽ നിന്നുള്ള 12 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. എംബിബിഎസ് വിദ്യാർത്ഥികളാണ് ഇറാനിൽ പെട്ടുപോയിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അടിയന്തരശ്രദ്ധ വേണമെന്നറിയിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കേന്ദ്ര കേരള ​ഗവൺമെൻ്റുകൾക്ക് കത്തയച്ചു. ഇമെയിൽ മുഖാന്തരമാണ് കത്തയച്ചത്.വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക എന്നാണ് ആവശ്യം എന്നാൽ ഇറാനിലെ ഇന്ത്യൻ എംബസി സംഭവത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. വിദ്യാർത്ഥികൾക്ക് സംരക്ഷണം, സുരക്ഷിതമായ ഗതാഗതം, അടിയന്തര സഹായം എന്നിവ നൽകുന്നതിന് ഇന്ത്യാ ഗവൺമെന്റ്, വിദേശകാര്യ മന്ത്രാലയം, കേരള ഗവൺമെന്റ്, നോർക്ക, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി എന്നിവ തമ്മിൽ അടുത്ത ഏകോപനം ഉറപ്പാക്കുക.വിദ്യാർത്ഥികളുടെ മെഡിക്കൽ വിദ്യാഭ്യാസവും ഭാവി കരിയറും ശാശ്വതമാക്കുക. എന്നിവയും കത്തിൽ പറയുന്നു.Also read; ന്യൂയോർക്കിൽ നഴ്‌സുമാരുടെ പണിമുടക്ക്; ശമ്പളവർധനവും തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിലിറങ്ങി, പിന്തുണ പ്രഖ്യാപിച്ച് മംദാനിഇന്റർനെറ്റ് വിച്ഛേദിച്ചതിനാൽ ആശയവിനിമയം നടത്താൻ സാധിക്കാത്ത സ്ഥിതിയിലാണിപ്പോൾ. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് അക്കാദമിക് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. വിദ്യാർത്ഥികളോട് വീടിനുള്ളിൽ തന്നെ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്.The post ഇറാനിലെ കെർമൻ യൂണിവേഴ്സിറ്റിയിൽ 12 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു; നടപടി സ്വീകരിക്കാതെ ഇറാനിലെ ഇന്ത്യൻ എംബസി appeared first on Kairali News | Kairali News Live.