എഴുപത്തി ഒൻപതാമത് സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേരള ഫുട്ബോൾ അസോസിയേഷൻ ചെയർമാൻ നവാസ് മീരാൻ ആണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള ടീമിൻ്റെ ക്യാപ്റ്റൻ കേരള പോലീസിലെ ജി സഞ്ജുവാണ്. എം മനോജ് വൈസ് ക്യാപ്റ്റനും ടി വി അൽക്കേഷ് രാജ് ഗോൾ കീപ്പറുമാണ്. ജനുവരി 22 മുതൽ ഫെബ്രുവരി 8 വരെ മത്സരങ്ങൾ. സർവീസസ്, പഞ്ചാബ്, ഒഡിഷ റെയിൽവേ, മേഘാലയ എന്നിവർക്കൊപ്പം ഗ്രൂപ്പ് B-യിൽ ആണ് കേരളം മത്സരിക്കുന്നത്. ജനുവരി 22ന് ആദ്യമത്സരത്തിൽ കേരളം പഞ്ചാബിനെ നേരിടും.മുഴുവൻ ടീംജി സഞ്ജു (ക്യാപ്റ്റൻ)മനോജ് എം ( വൈസ് ക്യാപ്റ്റൻ )ഗോൾകീപ്പർടി വി അൽക്കേഷ് രാജ്ഗോൾ കീപ്പർ 2 എസ് അജ്മൽഗോൾ കീപ്പർ 3 മുഹമ്മദ് ജസീംAlso read; സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി: അറിയാം തകർത്തത് ഏത് റെക്കോർഡെന്ന്അജയ് അലക്സ്വിപിൻ അജയൻസന്ദീപ് എസ്അബ്ദുൾ ബാദിഷ്തേജസ് കൃഷ്ണഅർജുൻ NMഅർജുൻ Vആസിഫ് O Mവിഘ്നേഷ് Mഅബൂബക്കർ ദിൽഷാദ്ഷിജിൻ Tമുഹമ്മദ് അജ്സൽസജീഷ് Eമുഹമ്മദ് റിയാസ് PTമുഹമ്മദ് സിനാൻമുഹമ്മദ് K ആഷിഖ് ( striker)മുഹമ്മദ് അഷർ NAHead Coach ഷഫീഖ് ഹസ്സൻTeam Manager ഷാജി PKThe post ടീം റെഡി ഇത് കലക്കും; എഴുപത്തി ഒൻപതാമത് സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.