സഞ്ജു സാംസൺ ചെന്നൈ ടീമിൽ അധികപ്പറ്റ് : വിവാദ പരാമർശവുമായി മുൻ ഇന്ത്യൻ താരം

Wait 5 sec.

സഞ്ജു സാംസണിനെ ചെന്നൈ സൂപ്പർകിങ്സ് സ്വന്തമാക്കിയതിന് പറ്റി വിവാദ പരാമർശവുമായി മുൻ ഇന്ത്യൻ ടെസ്റ്റ് താരം ഹനുമ വിഹാരി. സഞ്ജുവിനെ ടീമിലെത്തിച്ചത് ഒരു ഓപ്പണറെ ആവശ്യമുണ്ടായിട്ടല്ല, മറിച്ച് വൻ ആരാധക പിന്തുണ ഉറപ്പാക്കാനുള്ള വാണിജ്യ തന്ത്രമാണെന്ന് വിഹാരി പറഞ്ഞു. നേരത്തെ ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ നീക്കത്തോടെ കഴിഞ്ഞ വർഷമാണ് ചെന്നൈ രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കുറാനെയും രാജസ്ഥാൻ റോയൽസിന് നൽകി സഞ്ജുവിനെ സ്വന്തമാക്കിയത്.“ഐപിഎൽ ക്രിക്കറ്റിനപ്പുറമാണ്. അത് മനസ്സിലാക്കാത്തവർ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ടീമുകൾ ഒരു കളിക്കാരൻ നൽകുന്ന വാണിജ്യ മൂല്യവും പരിഗണിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. സഞ്ജുവിന് ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, അതീവ വലിയ ആരാധക പിന്തുണയുണ്ട്. എവിടെയായാലും മത്സരങ്ങൾ നടന്നാൽ കേരള ആരാധകർ അദ്ദേഹത്തിനായി എത്തും,” ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിഹാരി പറഞ്ഞു. Also Read: സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി: അറിയാം തകർത്തത് ഏത് റെക്കോർഡെന്ന്ഓപ്പണർ റോളിൽ കളിക്കുവാൻ ചെന്നൈക്ക് ഋതുരാജ് , ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ മുതലായ കളിക്കാർ ഇപ്പോൾ തന്നെയുണ്ട്. അതിനിടയിൽ സഞ്ജുവിനെ ഓപ്പണർ ആയി ആവശ്യമേയില്ല എന്ന് വിഹാരി കൂട്ടിച്ചേർത്തു. സഞ്ജു ഈ സീസണിൽ മധ്യനിരയിൽ ആവും ബാറ്റ് ചെയ്യുക എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നീക്കത്തിന്റെ ലക്ഷ്യം ധോണിക്ക് ശേഷമുള്ള സിഎസ്കെയുടെ മുഖമായി സഞ്ജുവിനെ വളർത്തിയെടുക്കുകയാണെന്നാണ് വിഹാരിയുടെ വിലയിരുത്തൽ.The post സഞ്ജു സാംസൺ ചെന്നൈ ടീമിൽ അധികപ്പറ്റ് : വിവാദ പരാമർശവുമായി മുൻ ഇന്ത്യൻ താരം appeared first on Kairali News | Kairali News Live.