തൃശൂരില്‍ പടക്കം കയറ്റി വന്ന ലോറിക്കു തീപിടിച്ച് അപകടം

Wait 5 sec.

തൃശൂര്‍|തൃശൂരില്‍ പടക്കം കയറ്റി വന്ന പാഴ്‌സല്‍ കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ച് അപകടം. തൃശൂരിലെ ദേശീയപാത നടത്തറ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരില്‍ നിന്നും പടക്കം ഉള്‍പ്പെടെയുള്ള പാഴ്സലുകളുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ പുത്തൂര്‍ സ്വദേശി അനൂജിന് നിസാര പരുക്കേറ്റു.അപകടത്തില്‍ ലോറിയിലെ പടക്കം മുഴുവനും കത്തി നശിച്ചു. തൃശൂരില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. നിയമവിരുദ്ധമായാണ് പടക്കം പാഴ്സലായി അയച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പാഴ്സല്‍ കമ്പനിക്കെതിരെയും അയച്ച ആളുകള്‍ക്ക് എതിരെയും നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.