ചുരുങ്ങിയ കാലയളവിൽ അഭിമാനകരമായ വളർച്ചയാണ് കേരള ബാങ്ക് കൈവരിച്ചതെന്ന് ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ മാസ്റ്റർ. വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. അംഗങ്ങളായ പ്രഥമിക സഹകരണ സംഘങ്ങൾക്ക് ലാഭവിഹിതം നൽകാൻ കഴിയുന്ന രീതിയിലേക്ക് കേരള ബാങ്കിനെ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബിൻ്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹനൻ മാസ്റ്റർ.നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും രാജ്യത്തെ ഏത് സഹകരണ ബാങ്കിനേക്കാളും മുന്നിലാണ് കേരളാ ബാങ്കെന്ന് മോഹനൻ മാസ്റ്റർ പറഞ്ഞു.. ലോകത്തെ തന്നെ ഏഴാമത്തെ മികച്ച സഹകരണ സ്ഥാപനമാണ് കേരള ബാങ്ക്. നിക്ഷേപം പരമാവധി സാമൂഹ്യ നന്മയ്ക്കും നാടിന്റെ വികസനത്തിനുമായി ചെലവഴിക്കുകയെന്ന സമീപനമാണ് കേരള ബാങ്ക് സ്വീകരിക്കുന്നത്. ലാഭകരമായാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം ബാങ്കിന്റെ പ്രവർത്തനം. എന്നാൽ, അംഗസംഘങ്ങൾക്ക് ലാഭവിഹിതം നൽകാൻ കഴിയുന്ന രീതിയിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും മോഹനൻ മാഷ് പറഞ്ഞു.ALSO READ: മുസ്ലീം ലീഗിന്റെ രാഷ്ട്രീയ നീക്കം: കേരള കോൺഗ്രസിനെ കൂടെക്കൂട്ടാൻ ശ്രമം50 ലധികം വ്യത്യസ്തമായ വായപാ പദ്ധതികൾ നടപ്പിലാക്കുന്നു.വനികകളുടെ ഉന്നമനം ലക്ഷ്യമിട്ട് 10 ലധികം വായ്പാ പദ്ധതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കിട്ടാക്കടം പരമാവധി തിരിച്ചുപിടിക്കാനുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്.. ഒറ്റത്തവണ തീർപ്പാക്കലടക്കമുള്ള മാർഗങ്ങൾ ഇതിനായി നടത്തിവരികയാണ്. ബാങ്കിന്റെ ബിസിനസ് ഗണ്യമായി വർധിപ്പിക്കാൻ കാലാനുസൃതമായ മാറ്റങ്ങളുണ്ടാകുമെന്നും മോഹനൻ മാസ്റ്റർ അറിയിച്ചു.The post ‘നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും രാജ്യത്തെ ഏത് സഹകരണ ബാങ്കിനേക്കാളും മുന്നിലാണ് കേരളാ ബാങ്ക്’; പി മോഹനൻ മാസ്റ്റർ appeared first on Kairali News | Kairali News Live.