ബ്ലോക്ക് ചെയിന്‍ സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനമായി കേരള പിഎസ്.സി. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റേത് പൊതുനിയമനങ്ങള്‍ വേണ്ടന്ന നിലപാടെന്നും പിഎസ്.സി നിലനില്‍ക്കുന്നതുകൊണ്ടാണ് സംവരണ തത്വങ്ങള്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വിവര ശേഖരണത്തിന് സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ബ്ലോക്ക് ചെയിന്‍ സംവിധാനം പിഎസ്.സിയില്‍ ആരംഭിച്ചു. ഇതോടെ ബ്ലോക്ക് ചെയിന്‍ സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനമായി കേരള പിഎസ്.സി മാറി.പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ALSO READ: ‘നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും രാജ്യത്തെ ഏത് സഹകരണ ബാങ്കിനേക്കാളും മുന്നിലാണ് കേരളാ ബാങ്ക്’; പി മോഹനൻ മാസ്റ്റർകേരള പിഎസ്.സിയെ തകര്‍ക്കാര്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സര്‍വകലാശാലയുടെ സഹായത്തോടെയാണ് ബ്ലോക്ക് ചെയിന്‍ സംവിധാനം നടപ്പിലാക്കുന്നത്. ചടങ്ങില്‍ പിഎസ്.സി ചെയര്‍മാന്‍ ഡോ.എം.ആര്‍.ബൈജു അടക്കം ഉന്നത ഇദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.The post പിഎസ്.സിയില് ബ്ലോക്ക് ചെയിന് സംവിധാനം: മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.