ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇന്നലെ കോടതിയിൽ ഇരുഭാഗവും തമ്മിൽ 2 മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് നടന്നത്. സമാനമായ പരാതികൾ തുടർച്ചയായി ലഭിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ വാദിച്ചത്. മൂന്നാം ബലാത്സംഗ കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ നടന്നുവരികയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.ALSO READ : മതപരിവർത്തനാരോപണം; യുപിയിൽ തടവിലായ മലയാളി പാസ്റ്ററുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽഅറസ്റ്റ് ചട്ടവിരുദ്ധമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. പരാതിക്കാരിയുമായുള്ള ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിപത്തനംതിട്ട സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി 376 (ബലാത്സംഗം), 506 (1) (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. .ചോദ്യം ചെയ്യലിനോടും, അന്വേഷണത്തോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന കാര്യം എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.The post മൂന്നാം ബലാത്സംഗ കേസ് ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന് appeared first on Kairali News | Kairali News Live.